ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ 10 ദിവസം നീണ്ടു നിൽക്കുന്ന തിരുനാളിനു കൊടിയേറി. രാവിലെ 10.45നു പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റി. തുടർന്ന് 11ന് മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അര്‍പ്പിച്ചു. . ജപമാല, മെഴുകുതിരി പ്രദക്ഷിണം നടന്നു.
തിരുനാൾ ദിവസങ്ങളിൽ പുലർച്ചെ 5.15നും 6.30നും 8.30നും 11നും ഉച്ചകഴിഞ്ഞ് 2.30നും അഞ്ചിനും വിശുദ്ധ കുർബാനയും വൈകുന്നേരം നാലിന് ആഘോഷമായ റംശയും 6.30ന് ജപമാല, മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരിക്കും. എല്ലാ ദിവസവും 11ന് വിവിധ ബിഷപ്പുമാർ വിവിധ റീത്തുകളിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും.
തീർഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളാണു തീർഥാടനകേന്ദ്രവും പാലാ രൂപത നേതൃത്വവും ഒരുക്കിയിരിക്കുന്നത്. 28നാണു പ്രധാന തിരുനാൾ.