ശ്രീലങ്കയില്‍ ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന പള്ളി പുനര്‍പ്രതിഷ്ഠ ചെയ്തു
കൊളംബോ: ഈ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ നടന്ന തീവ്രവാദി ബോംബു സ്ഫോടനത്തില്‍ കേടുപാടു പറ്റിയ സെന്റ് സെബാസ്റ്റിന്‍സ് ദേവാലയം ജൂലൈ 21 പുനര്‍പ്രതിഷ്ഠ ചെയ്തു. ശ്രീലങ്കയില്‍ തീരദേശ പട്ടണമായ നെഗോംബോയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ട 114 വിശ്വാസികളുടെ പേരുകള്‍ ആലേഖനം ചെയ്ത ഫലകം അന്നേ ദിവസം അനാവരണം ചെയ്തു. ശ്രീലങ്കന്‍ കത്തോലിക്ക സഭയുടെ തലവന്‍ കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് വി. കുര്‍ബാന അര്‍പ്പിക്കുകയും പള്ളി പുനര്‍പ്രതിഷ്ഠ നടത്തുകയും ചെയ്തു.
പുനര്‍പ്രതിഷ്ഠാ ചടങ്ങില്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ ഉറ്റവര്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു. ശ്രീലങ്കന്‍ നേവിയാണ് പള്ളി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ശ്രീലങ്കയില്‍ മൂന്നു മാസം മുമ്പുണ്ടായ ഭീകരാക്രണത്തില്‍ 260 ലേറെ പേര് കൊല്ലപ്പെടുകയും 500 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.