കാറപകടത്തില്‍ മദര്‍ തെരേസാ സഭയിലെ കന്യാസ്ത്രീ മരിച്ചു

കണ്ണൂര്‍: മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി അംഗ് കാറപകടത്തില്‍ കൊല്ലപ്പെട്ടു. സിസ്റ്റര്‍ സുഭാഷിയാണ് അപടത്തില്‍ പെട്ടു മരണമഞ്ഞത്. 72 വയസ്സായിരുന്നു.
ഒപ്പം കാറിലുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് പരിക്കുണ്ട്. ഡോണ്‍ ബോസ്കോ, ഭാര്യ ശ്യാമളാമ്മ, മകന് ഷിബിന്‍ എന്നവര്‍ക്കാണ് പരിക്ക്. ഡെല്‍ഹി പോലീസില്‍ നിന്ന് ഈ അടുത്ത് റിട്ടയര്‍ ചെയ്ത വ്യക്തിയാണ് ഡോണ്‍ ബോസ്കോ.
കണ്ണൂര്‍ പട്ടണത്തില്‍ നിന്ന് 18 കിലോമീറ്റര്‍ ദൂരെ ചേര്ക്കുന്നിനടുത്ത് പള്ളിച്ചാലില്‍ വച്ച് രാവിലെ 4.30 നാണ് അപകടം ഉണ്ടായത്. സിസ്റ്റര്‍ സുഭാഷി സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.