സിസ്റ്റർ ഡോ. റോസ് ടോമിനു അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം

ന്യൂഡൽഹി: ഹ്യൂമൻ റൈറ്റ്സ് കൗണ്‍സിലിന്റെ 2019ലെ അന്തർദേശീയ മനുഷ്യാവകാശ പുരസ്കാരം സിസ്റ്റർ ഡോ. റോസ് ടോമിന്. ഡിസംബർ ഒൻപതിന് ഡൽഹി ഇന്ത്യ ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ഹ്യൂമൻ റൈറ്റ്സ് ഗ്ലോബൽ ചെയർമാൻ ആന്റണി രാജു അറിയിച്ചു.