മിഷനറീസ് ഓഫ് ചാരിറ്റിക്ക് മലയാളി സുപ്പീരിയർ ജനറൽ…

കോല്‍ക്കത്ത: മിഷനറീസ്  ഓഫ് ചാരിറ്റി സഭയുടെ പുതിയ സുപ്പീരിയര്‍ ജനറലായി മലയാളി
സിസ്റ്റര്‍ മേരി ജോസഫിനെ തെരഞ്ഞെടുത്തു. സന്യാസ സഭയുടെ കോല്‍ക്കത്തയിലുള്ള മദര്‍ ഹൗസിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച സഭയെ കഴിഞ്ഞ 13 വര്‍ഷമായി നയിച്ചുവന്നിരുന്നത് ജര്‍മന്‍കാരിയായ സിസ്റ്റര്‍ പ്രേമ പ്രിയറിക് ആയിരുന്നു. ഇവരുടെ പിന്‍ഗാമി ആയിട്ടാണ് സിസ്റ്റര്‍ മേരി ജോസഫ് എത്തുന്നത്. തൃശൂര്‍ മാള സ്വദേശിനിയാണ്. കൂടുതല്‍ വിവരങ്ങള്‍ മിഷനറീസ് ഓഫ്ചാരിറ്റിയില്‍നിന്നു ലദൃമാകുന്നതേയുള്ളൂ.

സിസ്റ്റര്‍ ഇപ്പോള്‍ സഭയുടെ കേരള റീജന്റെ മേലധികാരിയാണ്. ആഗോള പ്രശസ്തമായ മിഷനറീസ് ഓഫ്ചാരിറ്റിയില്‍ മദര്‍ തെരേസയുടെ പിന്‍ഗാമിമാരായി എത്തുന്നവര്‍ ഏറെ മാധ്യമ ശ്രദ്ധയും
സാമൂഹൃശ്രദ്ധയും നേടാറുണ്ട്.

ആദ്യ കാണ്‍സിലറായി സിസ്റ്റര്‍ ക്രസ്റ്റീനയെയും രണ്ടാമത്തെ ഭാണ്‍സിലറായി സിസ്റ്റര്‍ സിസിലിയെയും സന്യാസ സഭ തെരഞ്ഞെടുത്തിട്ടുണ്ട്. സിസ്റ്റര്‍ മരിയ ജുവാന്‍, പാട്രിക് എന്നിവരാണ് മൂന്നാമത്തെയും നാലാമത്തെയും കാണ്‍സിലര്‍മാര്‍.

1997-2009 കാലഘട്ടത്തില്‍ സഭയെ നയിച്ച നേപ്പാള്‍ വംശജയായ സിസ്റ്റര്‍ നിര്‍മല ജോഷിയാണ് വിശുദ്ധ മദര്‍ തെരേസയ്ക്കു ശേഷം മിഷനറീസ്  ഓഫ് ചാരിറ്റിയെ നയിച്ചത്. തുടര്‍ന്നാണ് സിസ്റ്റര്‍ പ്രേമ ആസ്ഥാനത്തേക്കു വന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles