വി. ഫൗസ്റ്റീനയോടുള്ള നൊവേന ആറാം ദിവസം

ഇന്ന് മുതൽ എന്റെ സ്വന്തം ഇഷ്ടം നില നിൽക്കുന്നതല്ല എല്ലായിടത്തും എല്ലായ്പോഴും എല്ലാകാര്യത്തിലും ഞാൻ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റും എന്ന് ഉറച്ച തീരുമാനം എടുത്ത വി ഫൗസ്റ്റീനയെ തണുത്തു മരവിച്ച ഹൃദയങ്ങളെ ദൈവ കരുണയുടെ രശ്മിയാൽ ഊഷ്മളമാക്കുകയും പാറപോലെ കഠിനമായ ഹൃദയങ്ങളെ പൂഴി പോലെ തകർക്കുകയും ചെയ്യണമേ .അങ്ങനെ എല്ലാ മനുഷ്യരിലും ദൈവത്തിന്റെ ഛായ കാണുന്നതിനും അവരെ സ്നേഹിക്കുന്നതിനും ആത്മാക്കളുടെ രക്ഷ കൈവരിക്കുന്നതിനും ദൈവ കാരുണ്യത്തിനു മുമ്പിൽഞങ്ങൾക്ക്വേണ്ടി പ്രാർത്ഥിക്കണമേ .ദൈവ കാരുണ്യത്തെ നിശബ്ദമായി ശ്രവിച്ച വി ഫൗസ്റ്റീനയെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
വി. ഫൗസ്റ്റീനയോടുള്ള ജപം
ദൈവത്തെ ഉത്തമമായി സ്നേഹിച്ച വി ഫൗസ്റ്റീനയെ സ്നേഹമാണ് സർവ്വോത്കൃഷ്ടം എന്ന് സ്വന്തം ജീവിതത്തിലൂടെ ഞങ്ങൾക്ക് കാണിച്ചു തന്നുവല്ലോ .ദൈവ കാരുണ്യത്തിന്റെ പ്രവാചികയും പ്രേഷിതയും ആയിരിക്കാനുള്ള വിളിയിൽ ഏറ്റവും വിശ്വസ്തതയോടെ അങ്ങ് സ്വയം സമർപ്പിച്ചുവല്ലോ …അതിനാൽ ദൈവം അങ്ങേ അത്യധികം ഉയർത്തി .അങ്ങയെപ്പോലെ ദൈവത്തെ സ്നേഹിക്കുവാനും ദൈവത്തിലേക്ക് സർവ്വ മനുഷ്യരെയും ആനയിക്കാനും ഞങ്ങളെ സഹായിക്കണമേ .ഞങ്ങളുടെ വിശ്വാസ തീർത്ഥാടനത്തിൽ കാലിടറാതെ ധീരമായി മുന്നേറുവാൻ തുണയായിരിക്കണമേ ..ജീവിത ക്ലേശങ്ങളാലും തിന്മയുടെ പ്രലോഭനങ്ങളാലും ഞെരുങ്ങുന്ന ഞങ്ങളുടെ യാചനകൾ (നിയോഗം പറയുക )കനിവോടെ സ്വീകരിച്ചു കാരുണ്യവാനായ ദൈവത്തോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
ആമേൻ
1സ്വർഗ്ഗ 1 നന്മ 1 ത്രിത്വ
സുകൃത ജപം
പരിശുദ്ധ മറിയമേ ഈശോയുമായി എന്നെ ഒന്നിപ്പിക്കണമേ
(3 പ്രാവശ്യം )
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.