കൊറോണക്കാലത്തെ സേവനങ്ങള്‍ക്ക് സഭയ്ക്ക് സ്പാനിഷ് മേയര്‍മാരുടെ നന്ദി

മാഡ്രിഡ്: കൊറോണ വൈറസ് വളരെയധികം ബാധിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. 188000 പേര്‍ക്കാണ് ഇതുവരെ അവിടെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 19000 പേര്‍ മരണമടഞ്ഞു. ഈ അടിയന്തര സാഹചര്യത്തില്‍ കത്തോലിക്കാ സഭ നടത്തിയ സേവനങ്ങള്‍ക്കും ശുശ്രൂഷകള്‍ക്കും സ്‌പെയിനിലെ മേയര്‍മാര്‍ നന്ദി അര്‍പ്പിച്ചു.

നിശബ്ദവും വീരോചിതവുമായ സേവനമാണ് കത്തോലിക്കാ സഭ നടത്തിയതെന്ന് മാഡ്രഡിലെ മേയര്‍ യോസെ ലൂയി മാര്‍ട്ടിനെസ് അല്‍മെയ്ഡ പറഞ്ഞു. ഏറ്റവും ദുര്‍ബലരായവരെ സഹായിക്കാനും രോഗികളെ ശുശ്രുഷിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് കൂദാശകള്‍ എത്തിക്കുകയും ആത്മീയ സമാശ്വാസം നല്‍കുകയും ചെയ്തതിന് മേയര്‍ സഭയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles