നീതിയുടെയും പരിസ്ഥിതിയുടെയും കാവലാളുകളാകാന്‍ ഫ്രാന്‍സിസ്കന്‍സ്
ബാങ്കോക്ക്: ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അറുപതോളം ഫ്രാന്‍സിസ്കന്‍ മേജര്‍ സുപ്പീരിയര്മാര് പരിസ്ഥിതിയുടെയും സമൂഹ്യനീതിയുടെയും കാവലാളുകളാവുക എന്ന പ്രതിജ്ഞയുമായി ഫ്രാന്‍സിസ്കന്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
ആഗസ്റ്റ് 18 മുതല്‍ 24 വരെ നടന്ന സൗത്ത് ഏഷ്യന്‍ ഫ്രാന്‍സിസ്കന്‍ അസംബ്ലി സംഘടിപ്പിച്ചത് ഇന്ത്യന്‍ കപ്പൂച്ചിന്‍ വൈദികനായ ഫാ. നിത്യ സഗായം ആണ്.
‘ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ സമാനമായ പലവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. സാമൂഹ്യ അനീതി, അതീവ ദാരിദ്ര്യം, ലൈംഗിക അസമത്വം, ബാലചൂഷണം, കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം, സമൂഹിക വിവേചനം, ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ രൂക്ഷമാണ്’ ഫാ. നിത്യ സഗായം പറഞ്ഞു.
ആമുഖ പ്രഭാഷണത്തില്‍ സൂറത്തിലെ സലേഷ്യന്‍ ബിഷപ്പ് ജോസഫ് പ്രധാന് ജനങ്ങളുടെ ദൈനംദിന കഷ്ടതകളില്‍ കൂടുതല്‍ ആഴത്തില്‍ ഇടപെടാന്‍ ആഹ്വാനം ചെയ്തു. ബുദ്ധമതം, ഇസ്ലാംമതം, ഹിന്ദുമതം, സിക്ക് മതം, ക്രിസ്തുമതം എന്നീ മതങ്ങളില്‍ നിന്നുള്ള നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടത്തു.