തച്ചൻ്റെ മകൻ

നിങ്ങളും അത് ശ്രദ്ധിച്ചിട്ടുണ്ടാകും,
‘ഹോട്ടൽ, ഊൺ തയ്യാർ…’
എന്നീ ബോർഡുകൾ പിടിച്ച് ഭക്ഷണശാലകൾക്കു മുമ്പിൽ
യാത്രക്കാരെ മാടി വിളിക്കുന്ന ജീവനക്കാരെ. വെയിലും മഴയും കൊണ്ട്
എത്ര മണിക്കൂറുകളാണ് അവർ
വഴിയരികിൽ നിലയുറപ്പിക്കുന്നത്.
പരിചയമുള്ള ഒരു വൈദികനുണ്ട്.
വല്ലപ്പോഴും ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയാൽ ‘ ടിപ് ‘ കൊടുക്കുക ഹോട്ടലിനകത്തെ ജീവനക്കാർക്ക് മാത്രമല്ല. പാർക്കിങ്ങിൽ ഉള്ളവർക്കും, സെക്യൂരിറ്റി ജീവനക്കാരനുമെല്ലാം എന്തെങ്കിലും
നൽകുക പതിവാണ്.
അതിന് അച്ചൻ പറയുന്ന കാരണം ഇതാണ്:
“അവരുടെ അധ്വാനത്തേയും
നമ്മൾ മാനിക്കേണ്ടേ? ഹോട്ടലിനകത്തെ ജീവനക്കാരെ മാത്രം പരിഗണിക്കുന്നത് ശരിയല്ല. പുറത്ത് നിൽക്കുന്നവരും കുടുംബത്തിനു വേണ്ടി അധ്വാനിക്കുന്നവരാണ്. അവരുടേതും മാന്യമായ തൊഴിലാണ്.”
ആ ജീവനെക്കാരെയെല്ലാം ‘സാർ ‘
എന്നാണ് അച്ചൻ അഭിസംബോധന ചെയ്യുന്നതും.
ഏത് തൊഴിലിനും മാന്യതയുണ്ടെന്ന് പറയുമ്പോഴും ചില തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവരോട് നമുക്കുള്ള സമീപനത്തിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമല്ലെ ?
ഒരു ഉദാഹരണം:
വഴിയോരത്ത്
‘ സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങ് ‘
എന്ന് എഴുതിയ ടാങ്കുകളുമായി നിൽക്കുന്നവരെ കാണുമ്പോൾ
നമ്മുടെ ചിന്താഗതി എന്താണ്?
ഒരു ദിവസത്തിൻ്റെ ആരംഭം മുതൽ
അവസാനം വരെ എത്രയെത്ര തൊഴിലാളികളുടെ കരങ്ങളാണ്
നമ്മുടെ ജീവൻ നിലനിർത്താൻ സഹായകമാകുന്നത്?
നാം ഭക്ഷിക്കുന്നവ കൃഷി ചെയ്യുന്നവർ,
അവ വിതരണം ചെയ്യുന്നവർ
തുടങ്ങി തെരുവോര കച്ചവടക്കാർ വരെ
എത്രയോ പേർ…..
ഈ ശൃംഖലയുടെ
ഒരു അറ്റത്താണ് നമ്മുടെ ജീവൻ്റെ നിലനിൽപ്.
ഒരു ചെറിയകാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം:
നമ്മുടെ രക്ഷകനും നാഥനുമായ
ക്രിസ്തു അറിയപ്പെട്ടിരുന്നത്
”തച്ചൻ്റെ മകൻ” എന്നാണ്
(Ref മത്താ13:55).
അങ്ങനെ അറിയപ്പെടുന്നതിൽ
ക്രിസ്തുവിന് അഭിമാനമായിരുന്നു.
മാത്രമല്ല മീൻപിടുത്തക്കാരെയും ചുങ്കക്കാരെയുമെല്ലാം
തൻ്റെ ശിഷ്യഗണത്തിൽ
കൂട്ടിച്ചേർത്ത ക്രിസ്തു,
തൊഴിലിന് നൽകിയത്
ഒരു പുത്തൻ ദർശനമാണ്.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles