പാമ്പുകള്‍ വന്നു വണങ്ങുന്ന മരിയന്‍ തിരുനാളിനെ കുറിച്ചറിയാമോ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

വി. ഫ്രാന്‍സിസ് അസ്സീസിയുടെ മുമ്പില്‍ ഭീകരനായ ഒരു ചെന്നായ അനുസരണയോടെ വന്നു നിന്നതും വി. അന്തോണിയുടെ സുവിശേഷ പ്രസംഗം കേള്‍ക്കാന്‍ മത്സ്യങ്ങള്‍ വെള്ളത്തില്‍ വന്ന് തല പൊന്തിച്ചു നിന്നതും നാം വായിക്കുന്നുണ്ട്. ദൈവത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്നവരുടെ മുന്നില്‍ പ്രകൃതിശക്തികളും ജന്തുക്കളുമെല്ലാം വിധേയരാകും എന്ന് ചരിത്രം സാക്ഷ്യം വഹിക്കുന്നു.

ഇതാ ഗ്രീസില്‍ നിന്നൊരു വാര്‍ത്ത! പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ദിവസം എല്ലാ വര്‍ഷവും അമ്മയെ വണങ്ങാന്‍ പതിവായി എത്തുന്ന ഒരു കൂട്ടം പാമ്പുകള്‍. ഈ പതിവ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, നൂറിലേറെ വര്‍ഷങ്ങളായി തുടരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം!

ഗ്രീക്ക് ദ്വീപായ കാഫെലോണിയയിലാണ് സംഭവം നടക്കുന്നത്. ആഗസ്റ്റ് 5 മുതല്‍ 15 വരെ ഇവിടെയുള്ള ഒരു ആശ്രമത്തില്‍ പരിശുദ്ധ മാതാവിന്റെ നിദ്ര എന്ന ഒരു തിരുനാള്‍ ആചരിക്കാറുണ്ട്. ആ ദിവസങ്ങളിലാണ് ഈ അത്ഭുത പ്രതിഭാസം അരങ്ങേറുന്നത്.

എഡി 1705 മുതല്‍ ഈ പ്രതിഭാസം അരങ്ങേറുന്നു എന്നാണ് ചരിത്രം പറയന്നത്. ഈ ആശ്രമത്തില്‍ വസിക്കുന്ന കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ഒരു കൂട്ടം കൊള്ളക്കാര്‍ എത്തിയപ്പോഴാണ് ആദ്യമായി ഈ സംഭവം നടന്നത്.

ഇതുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യപ്രകാരം കൊള്ളക്കാരുടെ കൈയില്‍ അകപ്പെടാതിരിക്കാന്‍ തങ്ങളെ പാമ്പുകളാക്കി മാറ്റണമെന്ന് കന്യാസ്ത്രീകള്‍ പ്രാര്‍ത്ഥിച്ചുവത്രേ. കൊള്ളക്കാര്‍ ആക്രമിക്കാതിരിക്കാന്‍ ആശ്രമത്തില്‍ പാമ്പുകള്‍ വിഹരിക്കാന്‍ ഇടയാക്കണമെന്ന് കന്യാസ്ത്രീകള്‍ പ്രാര്‍ത്ഥിച്ചു എന്ന് മറ്റൊരു ഐതിഹ്യം പറയുന്നു. എന്തായാലും കൊള്ളക്കാരുടെ പിടിയില്‍ നിന്ന് സന്ന്യാസിനികള്‍ രക്ഷപ്പെട്ടു.

അന്ന് മുതല്‍ എല്ലാ വര്‍ഷവും കന്യാമാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ഇവിടെ യൂറോപ്യന്‍ ക്യാറ്റ് സ്‌നേക്ക്‌സ് എന്നറിയപ്പെടുന്ന പാമ്പുകള്‍ എത്തിച്ചേരുന്നു. മതിലിലും പള്ളിയുടെ വാതില്‍ക്കലും എല്ലാം അവ ഇഴഞ്ഞെത്തുന്നു. പനാജിയ ഫിദൗസ എന്നറിയപ്പെടുന്ന മാതാവിന്റെ വെള്ളിരൂപം വണങ്ങുകയാണ് അവരുടെ ലക്ഷ്യം എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.

ഈ അടുത്ത കാലത്തായി, വാഹനങ്ങള്‍ കയറി ചത്തുപോകാതിരിക്കാന്‍ വിശ്വാസികള്‍ അവയെ ചില്ലുഭരണികള്‍ക്കുള്ളിലും ബാഗുകളിലും വച്ച് പള്ളിയിലെത്തിക്കുന്നു.

സാധാരണഗതിയില്‍ ആക്രമണകാരികളായ ഈ പാമ്പുകള്‍ പക്ഷേ, ഈ തിരുനാള്‍ ദിവസങ്ങളില്‍ ശാന്തസ്വഭാവികളായി മാറുന്നു. കുര്‍ബാന സമയത്തും പ്രാര്‍ത്ഥനാ സമയത്തും അവ ശാന്തമായി മേവുന്നു. തിരുനാള്‍ കഴിയുന്നതോടെ ഇവ കൂട്ടമായി ആ ദ്വീപില്‍ നിന്ന് അപ്രത്യക്ഷമാകുന്നു! പിന്നെ അടുത്ത വര്‍ഷം വരെ അവയെ കാണാനാകില്ല.

പാമ്പുകള്‍ തിരുനാളുകളില്‍ എത്താതിരുന്നിട്ടുള്ള രണ്ട് സന്ദര്‍ഭത്തില്‍ മാത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒന്ന് രണ്ടാം ലോകമഹായുദ്ധ കാലത്തും പിന്നീട് വലിയ ഭൂകമ്പം ഉണ്ടായ 1953 ലും. ഇപ്പോള്‍ പാമ്പുകള്‍ എത്താതിരിക്കുന്നത് ദുശകുനമായാണ് ദ്വീപുകാര്‍ കണക്കാക്കുന്നത്!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles