സൈലന്റ് നൈറ്റ് പാടി, കാന്‍സറിന്റെ വേദന മറന്നു…
ക്രിസ്മസ് ദിനത്തില്‍ ലക്ഷക്കണക്കിന് പേര് സോഷ്യല്‍ മീഡിയയില്‍ കണ്ട് ഇഷ്ടപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഒരു കാന്‍സര്‍ രോഗി തന്റെ രോഗക്കിടക്കയില്‍ കിടന്നു കൊണ്ട് ഗിത്താര്‍ വായിച്ച് സൈലന്റ് നൈറ്റ് എന്ന വിഖ്യാത ക്രിസ്മസ് ഗാനം പാടുന്ന വീഡിയോ ആണ് ലോകത്തിന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചത്.
പെന്‍ പെന്നിംഗ്ടര് നാഷ്വില്ലേയില്‍ ഗിത്താറിസ്റ്റായി ജോലി ചെയ്തിരുന്ന വ്യക്തിയാണ്. അവിടെ വച്ച് അദ്ദേഹത്തിന് കാന്‍സര്‍ ബാധക്കുകയും തുടര്‍ന്ന് കീമോ ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു.
രോഗക്കിടക്കയില്‍ ആയിരിക്കുമ്പോള്‍ പെ്ന്നിനെ ശുശ്രൂഷിച്ചിരുന്ന നഴ്സായ അലക്സ് പെന്നിന്റെ കഴിവുകള്‍ കണ്ടെത്തി. അവള് സ്വന്തം ഗിത്താര്‍ കൊണ്ടു വന്ന് പെന്നിന് കൊടുത്തിട്ട് വായിക്കാന്‍ ആവശ്യപ്പെട്ടു. പെന്‍ വായിച്ചപ്പോള്‍ അലക്സ് സൈലന്റ് നൈറ്റ് പാടി. ഈ വീഡിയോ ആണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധമായിരിക്കുന്നത്. പ്രത്യാശയുടെ സംഗീതം പോലെ…