സിജോ അമ്പാട്ട് അന്താരാഷ്ട്ര യുവജനസംഘടനയുടെ ഏഷ്യന്‍ പ്രസിഡന്റ്
ബെൽജിയം: വത്തിക്കാനിനു കീഴിലുള്ള അന്താരാഷ്ട യുവജന സംഘടനയായ FIMCAP ന്റ ഏഷ്യൻ പ്രസിഡണ്ടുമാരിൽ ഒരാളായ തലശേരി അതിരൂപതാംഗമായ സിജോ അമ്പാട്ട് തിരഞ്ഞെടുക്കപ്പെട്ടു .സി . ബി സി ഐ, ഐസി വൈ എമ്മിനെ പ്രതിനിധികരിച്ചാണ് സി ജോ ബെൽജിയത്തിൽ നടന്ന ജനറൽ അസംബ്ലിയിൽ പങ്കെടുത്തത് .നിലവിൽ സീറോ മലബാർ സഭയുടെ ഔദ്യോഗിക വക്താവും ,തലശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗവുമാണ് സിജോ. ഐ സി വൈ എം ദേശീയ പ്രസിഡണ്ട് ,എസ് എം വൈ എം സ്ഥാപക പ്രസിഡണ്ട് , കെ സി വൈ എം സംസ്ഥാന ജനറൽ സെക്രട്ടറി ,തലശേരി അതിരൂപതാ പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചിട്ടുണ്ട് .
30 ലധികം രാജ്യങ്ങൾ പങ്കെടുത്ത ജനറൽ അസംബ്ലിയിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത് ഫിലിപ്പിൻസുകാരനായ ജെറിൽ ഗബ്രിയേൽ ആണ് മറ്റൊരു ഏഷ്യൻ പ്രസിഡണ്ട് .ഇന്ത്യയിലെ യുവജനങ്ങളെ അന്താരാഷ്ട്ര യുവജന സംഘടനകളിലേക്ക് കൈ പിടിച്ചുയുർത്തുവാനും വിവിധ പദ്ധതികളിലൂടെ FIMCAP നെ യുവജനങ്ങളിലേക്കെത്തിക്കുവാനും പരിശ്രമിക്കുമെന്നും പ്രതികരിച്ചു . കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന പള്ളിയംഗമാണ് സിജോ