സിംഗപ്പൂരിലെ പള്ളികള്‍ പാവങ്ങള്‍ക്ക് വീടൊരുക്കി
സിംഗപ്പൂര്‍: സിംഗപ്പൂരിലെ രണ്ട് കത്തോലിക്കാ ദേവാലയങ്ങള്‍ പാവങ്ങള്‍ക്ക് താമസിക്കാന്‍ തുറന്നു കൊടുത്തു. ബുക്കിറ്റ് ബാട്ടോയിലെ സെന്റ് മേരി ഓഫ് എയ്ഞ്ചല്‍സ് ദേവാലയവും ആംഗ് മോ കിയോയിലെ ക്രൈസ്റ്റ് ദ കിംഗ് ദേവാലയവുമാണ് പാവങ്ങള്‍രക്ക് അന്തിയുറങ്ങാന്‍ വേണ്ടി തുറന്നു കൊടുത്തത്. കാത്തലക് വെല്‍ഫെയര്‍ സര്‍വീസസ് എന്ന സംഘടനയാണ് ഈ ഉദ്യമത്തിന് പിന്നില്‍.
ഇടവകയിലെ ക്ലാസ്മുറികളാണ് രാത്രി 9 മണി മുതല്‍ രാവിലെ 7 മണി വരെ പാവങ്ങള്‍ക്ക് കിടക്കാന്‍ തുറന്നു കൊടുത്തത്. അവര്‍ക്ക് സൗജന്യമായി ഫാനുകളും ബെഡ്ഡുകളും തലയിണകളും നല്‍കുന്നുണ്ട്. ക്രൈസ്റ്റ് ദ കിംഗ്് ദേവാലയത്തില്‍ മ്ാത്രം ഇതുവരെ 25 പേര്‍ താമസിക്കുന്നുണ്ട്.
കാത്തലക് വെല്‍ഫെയര്‍ സര്‍വീസസ് ആരംഭിച്ച ഈ സംരംഭത്തില്‍ പിന്നീട് സിംഗപ്പൂരിലെ മിനിസ്ട്രി ഓഫ് സോഷ്യല്‍ ആന്‍ഡ് ഫാമിലി ഡെവലപ്‌മെന്റ് പങ്കാളിയാവുകയായിരുന്നു.