സെപ്റ്റംബര്‍ വ്യാകുലങ്ങളുടെ മാസം എന്ന് അറിയപ്പെടുന്നത് എന്തു കൊണ്ട്?
നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയില്‍ ഒരു സമ്പ്രദായമുണ്ട്. ആണ്ടുവട്ടത്തിലെ ചില മാസങ്ങള്‍ വിവിധ പ്രമേയങ്ങള്‍ക്കായി സമര്‍പ്പിക്കും. സെപ്തംബര്‍ മാസം അറിയപ്പെടുന്ന് വ്യാകുലമാതാവിന്റെ മാസം എന്നാണ്.
പെട്ടെന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നും, ഇതെങ്ങനെ ശരിയാകുമെന്ന്. യേശുവിന്റെ പീഡാനുവുമായി ബന്ധപ്പെട്ടതാണല്ലോ മറിയത്തിന്റെ വ്യാകുലങ്ങള്‍. പീഡാനുഭവ വാരം സാധാരണഗതയില്‍ വരിക, മാര്‍ച്ചിലോ ഏപ്രിലിലോ ആണ്.
സെപ്തംബര്‍ 14 ന് കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ എന്നൊരു തിരുനാളുണ്ട്. എഡി 335 ല്‍ വി. ഹെലേന യേശുവിന്റെ കുരിശ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ആചരിച്ചു പോരുന്നതാണ് ഈ തിരുനാള്‍.
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ മൂലം സെപ്തംബര്‍ മാസത്തില്‍ യേശുവിന്റെ കുരിശിനെയും പീഡാനുഭവങ്ങളെയും ധ്യാനിക്കുന്ന ഒരു ശീലം വന്നു ഭവിച്ചു. അതിനോട് ചേര്‍ത്ത് 17 ാം നൂറ്റാണ്ടോടു കൂടി സെപ്തംബര്‍ 15 ന് ഒരു മരിയന്‍ തിരുനാളും ആചരിക്കാന്‍ ആരംഭിച്ചു. അതാണ് വ്യാകുലമാതാവിന്റെ തിരുനാള്‍.
17 ാം നൂറ്റാണ്ടിസല് സെര്വൈറ്റുകള് മറിയത്തിന്റെ ഏഴു വ്യാകുലങ്ങളുടെ തിരുനാള്‍ ആചരിച്ചിരുന്നു. 1817 ല്‍ ഈ ആചരണം ആഗോള സഭ ഏറ്റെടുത്തു സാര്‍വത്രികമാക്കി. പിയൂസ് ഏഴാമനാണ് ഇത് നിര്‍വഹിച്ചത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.