കൊറോണ രോഗികളെ ശുശ്രൂഷിക്കാന്‍ സെമിനാരിക്കാരന്‍ വീണ്ടും ഡോക്ടറായി
മാഡ്രിഡ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌പെയിന്‍ രാജ്യതല അടയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ കര്‍ട്ടജീനയിലെ സാന്‍ ഫുള്‍ജെന്‍സിയ സെമിനാരിയിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികകളും വീടുകളിലേക്ക് പോയി. എന്നാല്‍ അവരില്‍ ഒരാള്‍ക്ക് അതൊരു വ്യത്യസ്ഥമായ ദൈവവിളിയായാണ് അനുഭവപ്പെട്ടത്.
ആദ്യവര്‍ഷ സെമിനാരിയനായ അബ്രഹാം മാര്‍ട്ടിനെസ് മോറാട്ടന്‍ സെമിനാരിയില്‍ ചേരും മുമ്പ് ഡോക്ടറായിരുന്നു. കൊറോണ രോഗികളെ ശുശ്രൂഷിക്കേണ്ടത് തന്റെ ചുമതലയാണെന്ന് സ്വയം മനസ്സിലാക്കിയ ബ്രദര്‍ അബ്രഹാം റീജിയനല്‍ ഹെല്‍ത്ത് കെയര്‍ സെന്ററില്‍ വീണ്ടും ഡോക്ടറായി കൊറോണ രോഗികളെ ശുശ്രൂഷിക്കാന്‍ ആരംഭിച്ചു.
അധികാരികളില്‍ നിന്ന് അനുവാദം വാങ്ങിയ ബ്രദര്‍ അബ്രഹാം താന്‍ മുമ്പ് ജോലി ചെയ്തിരുന്ന ക്വീന്‍ സോഫിയ ഹോസ്പ്റ്റലുമായി ബന്ധപ്പെട്ട ശേഷം മാര്‍ച്ച് 16 മുതല്‍ അവിടെ സേവനം ചെയ്യകയാണ്.
ഓരോ ദിവസവും സേവനം ചെയ്യാന്‍ കഴിയുന്നത് താന്‍ ഒരു അനുഗ്രഹമായി കാണുന്നുവെന്ന് അബ്രഹാം പറഞ്ഞു.