ഉത്തരീയം ധരിച്ച് വെടിയുണ്ടയില്‍ നിന്ന് രക്ഷ നേടിയ വൈദികന്‍

തവിട്ടു നിറമുള്ള ഉത്തരീയം അഥവാ വെന്തിങ്ങ ധരിച്ചു കൊണ്ട് പല വിധത്തിലുള്ള അപകടങ്ങളില്‍ നിന്നും രക്ഷ നേടിയവരെ കുറിച്ച് നാം കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരീയ ധരിക്കുന്നവര്‍ പരിശുദ്ധ അമ്മ നിരവധി അനുഗ്രഹങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

ഗാര്‍മെന്റ് ഓഫ് ഗ്രേസ് അഥവാ കൃപയുടെ വസ്ത്രം എന്ന പുസ്തകത്തില്‍ അത്തരം ഒരു ജീവിതാനുഭവം ചേര്‍ത്തിട്ടുണ്ട്. ഒരു വൈദികന്‍ ഉത്തരീയം ധരിച്ചു കൊണ്ട് വലിയൊരു ആപത്തില്‍ നിന്ന് രക്ഷ പ്രാപിച്ച സംഭവമാണിത്.

ഒരിക്കല്‍ ഫ്രഞ്ചുകാരനായ ഒരു വൈദികന്‍ കുര്‍ബാന അര്‍പിക്കാനായി അടുത്തുള്ള ഒരു പള്ളിയിലേക്ക് പോകുകയായിരുന്നു. പള്ളിയുടെ അടുത്തെത്തിയപ്പോള്‍ താന്‍ എന്തോ മറന്നു പോയെന്ന് വൈദികന്‍ ഓര്‍ത്തു.

സത്യത്തില്‍ അദ്ദേഹം മറന്നു പോയത് എന്നും ധരിക്കാറുള്ള തന്റെ തവിട്ടു നിറമുള്ള ഉത്തരീയമാണ്. ഉത്തരീയം എടുക്കാന്‍ ഓടിയാല്‍ കുര്‍ബാനയ്ക്ക് എത്താന്‍ വൈകും എന്ന ചിന്തയുണ്ടായെങ്കിലും അദ്ദേഹം ഉത്തരീയം എടുത്തിട്ടു വന്ന് കുര്‍ബാന അര്‍പ്പിക്കാന്‍ തന്നെ തീരുമാനിച്ചു.

പിന്നീട് അദ്ദേഹം കുര്‍ബാന അര്‍പിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ പിന്നില്‍ നിന്ന് അദ്ദേഹത്തിന് നേരെ നിറയൊഴിച്ചു. ജനങ്ങളെല്ലാം അത് കണ്ടു. എന്നിട്ടും ഒന്നും സംഭവിക്കാത്തതു പോലെ വൈദികന്‍ നിന്ന് കുര്‍ബാന തുടര്‍ന്നു.

എന്താണ് സംഭവിച്ചതെന്നോ? വെടിയുണ്ട ഉന്നം തെറ്റിയതല്ല. അത് ഉത്തരീയത്തിലേക്ക് ഒട്ടിച്ചേര്‍ന്നു എന്നാണ് ഗാര്‍മെന്റ് ഓഫ് ഗ്രേസ് എന്ന പുസ്തകം പറയുന്നത്.

നമുക്കും പരിശുദ്ധ മാതാവിന്റെ സംരക്ഷണം ഉത്തരീയത്തിലൂടെ അപേക്ഷിക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles