സ്വവര്‍ഗവിവാഹം അയര്‍ലണ്ട് നിയമാനുസൃതമാക്കി
ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ണ്ട് സ്വവര്‍ഗ വിവാഹത്തിന് നിയമപിന്തുണ നല്‍കി. 2019 ജൂലൈ യില്‍ യുകെ പാര്‍ലമെന്റ് വച്ച സമയപരിധി തീര്‍ന്നതിനാലാണ് സ്വവര്‍ഗവിവാഹം നിയമാനുസൃതമായത്.
ജനുവരി 13 നു മുമ്പ് വടക്കന്‍ അയര്‍ലണ്ടിനു പുറത്തു വച്ചു നടന്നിരുന്ന സ്വവര്‍ഗവിവാഹങ്ങള്‍ക്ക് അംഗീകാരം ലഭിക്കുകയോ വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്വവര്‍ഗ ദമ്പതികള്‍ക്കും സ്ത്രീ-പുരുഷ ദമ്പതികള്‍ക്കും സിവില്‍ പങ്കാളിത്തത്തിലേക്ക് പ്രവേശിക്കാവുന്നതാണ്.
യുകെയുടെ ഭാഗമായിരുന്നെങ്കിലും ഈ സമയം വരെ സ്വവര്‍ഗ വിവാഹം നോത്തേണ്‍ അയര്‍ലണ്ടില്‍ നിയമാനുസൃതമല്ലായിരുന്നു. 2014 ല്‍ യുകെ സ്വവര്‍ഗ വിവാഹത്തെ അംഗീകരിച്ചപ്പോഴും വടക്കന്‍ അയര്‍ലണ്ട് അതില്‍ കൂട്ടു ചേരാതെ നില്‍ക്കുകയായിരുന്നു.