ഇന്നത്തെ വിശുദ്ധന്‍: സരഗോസയിലെ വി. വിന്‍സെന്റ്
ജനുവരി 22: സരഗോസയിലെ വി. വിന്‍സെന്റ്
സ്‌പെയിനിലെ സരഗോസ എന്ന സ്ഥലത്തെ ഡീക്കനായിരുന്നു വിന്‍സെന്റ്. ഏഡി 303 ല്‍ റോമാ ചക്രവര്‍ത്തിമാര്‍ പുരോഹിതന്മാര്‍ക്കെതിരെ ഒരു നിയമം കൊണ്ടുവന്നിരുന്നു. അതിന്‍ പ്രകാരം വിന്‍സെന്റും അദ്ദേഹത്തിന്റെ സുഹൃത്തായ മെത്രാനും തടവിലാക്കപ്പെട്ടു. പീഡനങ്ങള്‍ക്ക് പട്ടിണിക്കും അവരുടെ വിശ്വാസത്തെ തകര്‍ക്കനായില്ല. മെത്രാനെ നാടുകടത്തിയ ശേഷം റോമാ ഗവര്‍ണര്‍ വിന്‍സെന്റിനെ ക്രൂരമായി പീഡിപ്പിച്ചു. പീഡനങ്ങള്‍ കൊണ്ട് ഫലമില്ലെന്ന് കണ്ട ഡേഷ്യന്‍ എന്ന റോമന്‍ ഗവര്‍ണര്‍ അവസാനം ഒരു ഉപാധി വച്ചു. ചക്രവര്‍ത്തിയുടെ കല്പനപ്രകാരം വി. ഗ്രന്ഥങ്ങള്‍ കത്തിച്ചു കളയാന്‍ വിട്ടു കൊടുക്കണം. എന്നാല്‍ അദ്ദേഹം അതിന് സമ്മതിച്ചില്ല. അവര്‍ പീഡനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. പീഡനങ്ങളുടെ അവസാനം അദ്ദേഹം പ്രാണന്‍ വെടിഞ്ഞു. ജനുവരി 22 നാണ് വി. വിന്‍സെന്റിന്റെ തിരുനാള്‍.
സരഗോസയിലെ വി. വിന്‍സെന്റ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.