വി. സിറിളും മെത്തോഡിയസും
സ്ലാവ് വംശജരായ സഹോദരന്മാരായിരുന്നു സിറിലും മെത്തോഡിയസും. രണ്ടു സഹോദരന്മാരും ക്രൈസ്തവ സന്ന്യാസ ആശ്രമത്തില്‍ ചേര്‍ന്ന് സന്ന്യാസികളായി. സിറില്‍ കണ്ടുപിടിച്ച ലിപിയില്‍ ഈ സഹോദരന്മാര് സുവിശേഷങ്ങള്‍ സ്ലാവ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. ഒപ്പം സങ്കീര്‍ത്തനങ്ങളും പൗലോസിന്റെ ലേഖനങ്ങളും അവര്‍ വിവര്‍ത്തനം ചെയ്തു. സ്ലാവുകളുടെ ഇടയില്‍ സുവിശേഷം പ്രസംഗിക്കുന്നതും പുതിയ ആരാധനാക്രമവും മേല്‍ക്കോയ്മ കൈയാളിയിരുന്ന ജര്‍മന്‍കാര്‍ക്ക് ഇഷ്ടമായില്ല. എന്നാല്‍ അവരുടെ ആരാധക്രമം വത്തിക്കാന്‍ അംഗീകരിച്ചു. സിറിള്‍ ആണ് ആദ്യം മരിച്ചത് 16 വര്‍ഷങ്ങള്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന ശേഷം മെത്തോഡിയസും മരണമടഞ്ഞു.