മറ്റുള്ളവരുടെ മനസ്സ് വായിക്കാന്‍ ഈ വിശുദ്ധര്‍ക്ക് കഴിവുണ്ടായിരുന്നു!

മറ്റുള്ളവരുടെ ഹൃദയവിചാരങ്ങള്‍ വായിച്ചെടുക്കാനുള്ള കഴിവ് ദൈവം ചില വിശുദ്ധര്‍ക്കു നല്‍കിയിരുന്നു. മനുഷ്യരെ ആത്മീയമായി ഉദ്ധരിക്കുന്നതിനും സ്വര്‍ഗത്തിലേക്ക് നയിക്കുന്നതിനും വേണ്ടിയാണ് ഈയൊരു കൃപ ദൈവം ചില വിശുദ്ധ വ്യക്തികള്‍ക്ക് നല്‍കുന്നത്.
പലപ്പോഴും വൈദികരായ വിശുദ്ധര്‍ക്കാണ് ഈ കൃപ ലഭിച്ചിരുന്നത്. കുമ്പസാരിപ്പിക്കുന്ന നേരങ്ങളില്‍ തങ്ങളുടെ മുന്നില്‍ മുട്ടുകുത്തുന്നവരുടെ ഹൃദയവിചാരങ്ങള്‍ ദൈവം അവര്‍ക്ക് വെളിപ്പെടുത്തി കൊടുക്കുമായിരുന്നു. വിട്ടു പോയ പാപങ്ങളോ രഹസ്യമാക്കി വച്ചിരിക്കുന്ന പാപങ്ങളോ ഏറ്റു പറയാന്‍ അവരെ അത് സഹായിച്ചിരുന്നു. അതുവഴി അവരെ ആഴമായ പശ്ചാത്താപത്തിലേക്ക് നയിക്കുകയായിരുന്നു ലക്ഷ്യം.
മറ്റുള്ളവരുടെ നന്മയ്ക്കായി മാത്രമായിരുന്നു, ഈ കൃപ അവര്‍ ഉപയോഗിച്ചിരുന്നത് എന്നതാണ് ഒരു സവിശേഷത. ഈ കൃപയുണ്ടായിരുന്ന അഞ്ച് വിശുദ്ധരെ നമുക്ക് പരിചയപ്പെടാം.
വി. ഫിലിപ്പ് നേരി:
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. ഫിലിപ്പ് നേരിക്ക് ഹൃദയങ്ങള്‍ വായിക്കാനുള്ള കഴിവുണ്ടായിരുന്നു. ഈ വരം ഉപയോഗിച്ച് അദ്ദേഹം ആത്മാക്കളെ പുണ്യത്തിന്റെ വഴിയിലൂടെ നയിച്ചിരുന്നു.
വി. ജോണ്‍ വിയാനി.
1786 ല്‍ ജനിച്ച് വിശുദ്ധന്‍ തനിക്ക് ലഭിച്ചിരുന്ന മനസ്സു വായിക്കാനുള്ള കൃപ കുമ്പസാരക്കൂട്ടിലാണ് ഉപയോഗിച്ചിരുന്നത്. ഏറെ ദൂരം യാത്ര ചെയ്തു ആത്മാക്കളെ ദൈവത്തിങ്കലേക്ക് നയിച്ചിരുന്നു, അദ്ദേഹം.
വി. പാദ്രെ പിയോ:
ഇരുപതാം നൂറ്റാണ്ടിലായിരുന്ന പാദ്രെ പിയോയുടെ പ്രവര്‍ത്തനങ്ങള്‍. കുമ്പസാരക്കൂട്ടില്‍ ആയിരിക്കുമ്പോള്‍ തന്റെ മുന്നില്‍ എത്തുന്നവര്‍ മനപൂര്‍വം മറച്ചു വയ്ക്കുന്ന പാപങ്ങള്‍ അദ്ദേഹം പാപികള്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുകയും അതു വഴി അവരെ പശ്ചാത്താപത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.
പൗളയിലെ വി. ഫ്രാന്‍സിസ്:
പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പൗളയിലെ വി. ഫ്രാന്‍സിസ് ആളുകളുടെ മനസ്സും ഹൃദയവും വായിച്ചിരുന്നു. ആളകളെ മാനസാന്തരത്തിലേക്ക് നയിക്കാന്‍ വിശുദ്ധന്‍ തന്റെ ഈ വരം ഉപയോഗിച്ചിരുന്നു.
വി. ജരാര്‍ദ് മജെല്ല:
മനസ്സു വായിക്കാനുള്ള വരമുണ്ടായിരുന്ന ജരാര്‍ദ് ഒരിക്കല്‍ തന്റെ കുമ്പസാരക്കാരന്റെ വിചാരങ്ങള്‍ തന്നെ വായിക്കുകയും അത് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.