ഇന്നത്തെ വിശുദ്ധര്‍: വി. ജോവാക്കിമും വി. അന്നയും
ജോവാക്കിമും അന്നയും പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കള്‍ ആണെന്ന് പാരമ്പര്യം പഠിപ്പിക്കുന്നു. സുവിശേഷങ്ങളില്‍ നാലിലും അവരെ കുറിച്ച് യാതൊന്നും പരാമര്‍ശിക്കുന്നില്ല. എന്നാല്‍ നാം മറിയത്തില്‍ കാണുന്ന സദ്ഗുണങ്ങളില്‍ നിന്ന് മറിയത്തിന്റെ മാതാപിതാക്കളുടെ മേന്മകള് മനസ്സിലാക്കുന്നു. മറിയത്തിന്റെ പ്രാര്‍ത്ഥനയോടുള്ള ആഭിമുഖ്യവും വിശ്വാസവും ബന്ധുക്കളോടുള്ള പരിഗണനയും കരുതലുമെല്ലാം മാതാപിതാക്കളില്‍ നിന്ന് പകര്‍ന്നു കിട്ടിയതാകണം. ഇക്കാരണത്താല്‍ ജോവാക്കിമും അന്നയും സദ്ഗുണസമ്പന്നരായിരിക്കണം. യാക്കോബിന്റെ സുവിശേഷം എന്നറിയപ്പെടുന്ന അപ്പോക്രിഫ ഗ്രന്ഥത്തില്‍ നിന്നാണ് ജോവാക്കിമിനെയും അന്നയെയും കുറിച്ച് നാം അറിയുന്നത്.
വി. ജോവാക്കിമും വി. അന്നയും ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.