ഇന്നത്തെ വിശുദ്ധ: വി. റോസ് വെനറീനി
ഒരു വൈദ്യന്റെ മകളായി വിറ്റെര്‍ബോയിലാണ് റോസ് ജനിച്ചത്. മഠത്തില്‍ ചേര്‍ന്നെങ്കിലും വിധവയായി തീര്‍ന്ന അമ്മയെ സംരക്ഷിക്കാനായി റോസ് വീട്ടിലേക്ക് മടങ്ങിയെത്തി. അക്കാലത്ത് അയല്‍വാസികളായ വീട്ടമ്മമാരെ വീട്ടില്‍ വിളിച്ചു കൂട്ടി റോസ് ജപമാല ചൊല്ലുമായിരുന്നു. തന്റെ വിളി കന്യാമഠത്തിന്റെ ഏകാന്തതയല്ല, ഒരു അധ്യാപികയാവുകയാണെന്ന് തിരിച്ചറിഞ്ഞ റോസ് 1685 ല്‍ പെണ്‍കുട്ടികള്‍ക്കായി സൗജന്യവിദ്യാഭ്യാസം നല്കുന്ന വിദ്യാലയം സ്ഥാപിച്ചു. റോസിന്റെ പ്രശക്തി നാടെങ്ങും വ്യാപിക്കുകയും ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ സ്കൂളുകള്‍ സംഘടിപ്പിക്കാന്‍ റോസ് വിളിക്കപ്പെടുകയും ചെയ്തു. 1728 ല്‍ റോസ് അന്തരിച്ചു.
വി. റോസ് വെനറീനി, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.