ഇന്നത്തെ വിശുദ്ധന്‍: വി. പിയൂസ് അഞ്ചാമന്‍ പാപ്പാ

ചരിത്രപ്രസിദ്ധമായ ട്രെന്റ് സൂനഹദോസ് എടുത്ത തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ ദൈവത്താല്‍ നിയുക്തനായ മാര്‍പാപ്പയാണ് പിയൂസ് അഞ്ചാമന്‍. വലിയ വെല്ലുവിളികള്‍ കത്തോലിക്കാ സഭ നേരിട്ടിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം മാര്‍പാപ്പയായത്. സഭയ്ക്കുള്ളിലെ അഴിമതിയും പ്രൊട്ടസ്റ്റന്റ് നവോത്ഥാനവും തുര്‍ക്കികളുടെ നുഴഞ്ഞു കയറ്റവും എല്ലാം സഭയെ ഉലച്ചിരുന്ന കാലത്താണ് അദ്ദേഹത്തിന് സഭയെ നയിക്കാന്‍ ഉത്തരവാദിത്വം ലഭിച്ചത്. കൗണ്‍സില്‍ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഭാവി പുരോഹിതരെ പരിശീലിപ്പിക്കാന്‍ അദ്ദേഹം സെമിനാരികള്‍ തുറന്നു. പുതിയ ആരാധനക്രമപുസ്തകവും വേദോപദേശവും കാനോന നമസ്‌കാരവും രൂപപ്പെടുത്തി. എലിസബത്ത് രാജ്ഞിയില്‍ നിന്ന് റോമന്‍ ചക്രവര്‍ത്തി മാക്‌സിമില്യന്‍ രണ്ടാമനില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടാണ് അദ്ദേഹം സഭയുടെ മാനം രാഷ്ടത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചത്. പ്രസിദ്ധമായ ലെപ്പാന്റോ യുദ്ധം നടന്നതും വിജയിച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്.

വി. പിയൂസ് അഞ്ചാമന്‍ പാപ്പാ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles