ഇന്നത്തെ വിശുദ്ധൻ: വി. പെഡ്രോ ഡി സാന്‍ ജോസ് ബെറ്റാന്‍കര്‍

അമേരിക്കന്‍ വന്‍കരയുടെ വി. ഫ്രാന്‍സിസ് എന്ന് അറിയപ്പെടുന്ന വി. പെഡ്രോ ഡി സാന്‍ ജോസ് ബെറ്റാന്‍കര്‍ ഗ്വാട്ടിമാലയില്‍ സേവനം ചെയ്തു മരണമടഞ്ഞ പ്രഥമ വിശുദ്ധനാണ്. വൈദികനാകാന്‍ ആഗ്രഹിച്ച പെഡ്രോയെ കുറിച്ച് ദൈവത്തിനുള്ള പദ്ധതി മറ്റൊന്നായിരുന്നു. ദരിദ്രകുടുംബത്തില്‍ ജനിച്ച് 24 ാം വയസ്സു വരെ ആട്ടിടയനായി ജീവിച്ച പെഡ്രോ ഗ്വാട്ടിമാല ലക്ഷ്യമാക്കി യാത്രയായി. കൈയിലെ പണമെല്ലാം തീര്‍ന്ന പെഡ്രോ ഫ്രാന്‍സിസ്‌കന്‍ സ്ഥാപിച്ച ബ്രെഡ് ലൈനില്‍ അഭയം തേടി. തുടര്‍ന്ന ഈശോ സഭയില്‍ ചേരാനാഗ്രഹിച്ച് പഠനം ആരംഭിച്ചെങ്കിലും പഠിക്കാന്‍ സാധിച്ചില്ല. 1655 ല്‍ അദ്ദേഹം ഫ്രാന്‍സ്സിസ്‌കന്‍ അത്മായ സഭയില്‍ ചേര്‍ന്നു. പാവങ്ങള്‍ക്കായി ഒരു അഭയകേന്ദ്രം സ്ഥാപിച്ച പെഡ്രോ തെരുവുകള്‍ തോറും മണി കിലുക്കി ജനങ്ങളെ മാനസാന്തരത്തിലേക്ക് ക്ഷണിച്ചു. 1667 ല്‍ അദ്ദേഹം മരണമടഞ്ഞു.

വി. പെഡ്രോ ഡി സാന്‍ ജോസ് ബെറ്റാന്‍കര്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles