ഇന്നത്തെ വിശുദ്ധ: വി. മേരി മാഗ്ദലീന്‍ ഡീ പാസി
1566 ല്‍ ഫ്‌ളോറന്‍സിലെ ഒരു പ്രഭുകുടുംബത്തിലാണ് കാതറിന്‍ ഡീ പാസി പിറന്നത്. 9 വയസ്സുള്ളപ്പോള്‍ കുടുബത്തിന്റെ കുമ്പസാരക്കാരനില്‍ നിന്ന് അവള്‍ ധ്യാനം അഭ്യസിച്ചു. പത്തു വയസ്സില്‍ വി. കുര്‍ബാന സ്വീകരിക്കുകയും ആ അവസരത്തില്‍ തന്റെ കന്യകാത്വം ദൈവത്തിന് സമര്‍പ്പിക്കുകയും ചെയ്തു, 16 ാം വയസ്സില്‍ അവള്‍ ഫ്‌ളോറന്‍സിലെ കര്‍മലീത്ത മഠത്തില്‍ ചേര്‍ന്നു. മേരി മാഗ്ദലീന്‍ എന്ന പേര് സ്വീകരിച്ചു. നോവീസായിരിക്കുമ്പോള്‍ അവള്‍ക്ക് മരണകരമായൊരു രോഗബാധ ഉണ്ടായി. ഉടനെ അധികാരികള്‍ അവളുടെ വ്രതവാഗ്ദാനം നടത്തിയ. അതിന് ശേഷം 2 മണിക്കൂര്‍ നേരത്തേക്ക് അവള്‍ക്ക് ഒരു ദൈവാനുഭവമുണ്ടായി. കുമ്പസാരക്കാരന്റെ അനുശാസന പ്രകാരം അവള്‍ തന്റെ എല്ലാ അതീന്ദ്രിയാനുഭവങ്ങളും ഡയറിയില്‍ എഴുതിവച്ചു. മറ്റുള്ളവരുടെ മനസ്സു വായിക്കാനും ഭാവി പ്രവചിക്കാനും അവള്‍ക്ക് സാധിച്ചിരുന്നു. 1607 ല്‍ 41 ാം വയസ്സില്‍ മേരി മാഗ്ദലീന്‍ ഡീ പാസി മരണമടഞ്ഞു.
വി. മേരി മാഗ്ദലീന്‍ ഡീ പാസി, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.