ഇന്നത്തെ വിശുദ്ധ: കുരിശിന്റെ വി. ജോവാന്‍

ഫ്രാന്‍സിലെ ആന്‍ജോവില്‍ ജനിച്ച ജോവാന്‍ വളരെ ചെറു പ്രായത്തില്‍ തന്നെ കുടുംബപരമായ ഒരു കടയില്‍ ജോലി ചെയ്തു. സ്വാര്‍ത്ഥമതിയും ആര്‍ത്തിക്കാരിയുമായിരുന്ന ജോവാനെ ഒരു സംഭവം മാറ്റി മറിച്ചു. അജ്ഞാതയായ ഒരു സ്ത്രീയുടെ ഇടപെടലാണ് ആ മാറ്റത്തിന് കാരണമായത്. അവള്‍ പാവപ്പെട്ട കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ ആരംഭിച്ചു. പാവപ്പെട്ടവരും രോഗികളും അവളെ തേടിയെത്താന്‍ തുടങ്ങി. തന്റെ കുടുംബ വ്യവസായം അടച്ചു പൂട്ടി അവള്‍ മുഴുവന്‍ സമയം സദ്പ്രവര്‍ത്തികള്‍ക്കും പ്രായശ്ചിത്തങ്ങള്‍ക്കുമായി ചെലവഴിച്ചു. കോണ്‍ഗ്രിഗേഷന്‍ ഓഫ് സെയ്ന്റ് ആന്‍ ഓഫ് പ്രോവിഡന്‍സ് എന്നൊരു സഭ അവള്‍ ്സ്ഥാപിച്ചു. 1736 ല്‍ ജോവാന്‍ മരിക്കുമ്പോള്‍ അവള്‍ 12 സന്ന്യാസ ഭവനങ്ങളും ഹോസ്പിസുകളും സ്‌കൂളുകളും സ്ഥാപിച്ചു കഴിഞ്ഞിരുന്നു.

കുരിശിന്റെ വി. ജോവാന്‍, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles