വി. ഇഗ്നേഷ്യസ് ലൊയോള
ഈശോ സഭയുടെ സ്ഥാപകനാണ് ഇഗ്നേഷ്യസ് ലൊയോള. ഒരു യോദ്ധാവാകണം എന്ന ആഗ്രഹത്തോടെ യുദ്ധത്തിന് പോയ ആളാണ് ലൊയോള. എന്നാല്‍ യുദ്ധത്തില്‍ മുറിവേറ്റ് വിശ്രമിച്ച ലൊയോളയെ കാത്ത് ദൈവിക പദ്ധതി പുസ്തകങ്ങളുടെ രൂപത്തില്‍ നിന്നിരുന്നു. കിടക്കയില്‍ കിടന്നു കൊണ്ട് അദ്ദേഹം വായിച്ച യേശുവിന്റെയും വിശുദ്ധരുടെയും ജീവചരിത്രങ്ങള്‍ ലൊയോളയുടെ ജീവിതം കീഴ്‌മേല്‍ മറിച്ചു. ദൈവമാതാവിനെ അദ്ദേഹം ഒരു ദര്‍ശനത്തില്‍ കണ്ടു. തുടര്‍ന്ന് അദ്ദേഹം സന്ന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞു. സ്പിരിച്വല്‍ എക്‌സര്‍സൈസസ് എന്ന പ്രസിദ്ധമായ കൃതി രചിച്ചു. 1534 ല്‍ 43 ാം വയസ്സില്‍ അദ്ദേഹം വി. ഫ്രാന്‍സിസ് സേവ്യര്‍ ഉള്‍പ്പെടെയുളള ആറ് പേരോടൊപ്പം ഈശോ സഭ സ്ഥാപിച്ചു. പോള്‍ മൂന്നാമന്‍ പാപ്പാ സഭയ്ക്ക് അംഗീകാരം നല്‍കി.