ഇന്നത്തെ വിശുദ്ധന്‍: ഗ്രെനോബിളിലെ വി. ഹ്യൂ

52 വര്‍ഷക്കാലം ബിഷപ്പായി ഫ്രാന്‍സില്‍ സേവനം ചെയ്തയാളാണ് വി. ഹ്യൂ. അദ്ദേഹത്തിന്റെ കാലത്ത് ഫ്രാന്‍സിലെ സഭയില്‍ തിന്മ വാഴുകയായിരുന്നു. ആത്മീയതയിലെ കച്ചവടവും ബ്രഹ്മചര്യലംഘനവും എല്ലാം കൂടി ക്രിസ്തുവിന്റെ സഭയെ അവഹേളിച്ചിരുന്നു. ആദ്യത്തെ രണ്ടു വര്‍ഷം മെത്രാനായി സേവനം ചെയ്ത ശേഷം മനം മടുത്ത് ഹ്യൂ ഒരു ആശ്രയത്തിലേക്ക് പിന്‍വാങ്ങഇയെങ്കിലും മാര്‍പാപ്പായുടെ അഭ്യര്‍ത്ഥന മാനിച്ച് മടങ്ങി വരുകയും സഭയുടെ പുനരുദ്ധാരണത്തിനായി ആത്മാര്‍പ്പണത്തോടെ പരിശ്രമിക്കുകയും ചെയ്തു. മികച്ച പ്രഭാഷകനായിരുന്നു ഹ്യൂ സഭയും സ്റ്റേറ്റും തമ്മിലുള്ള പോരാട്ടങ്ങളില്‍ സഭയ്ക്കു വേണ്ടി നിലകൊണ്ടു. 1132 ല്‍ അദ്ദേഹം മരണമടഞ്ഞു.
ഗ്രെനോബിളിലെ വി. ഹ്യൂ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.