ഇന്നത്തെ വിശുദ്ധന്‍: സെംപ്രിംഗമിലെ വി. ഗില്‍ബര്‍ട്ട്
ഇംഗ്ലണ്ടിലെ ഒരു ധനാഢ്യമായ മാടമ്പികുടുംബത്തില്‍ പിറന്ന ഗില്‍ബര്‍ട്ട് സെമിനാരിയില്‍ ചേര്‍ന്ന് വൈദികനാകാന്‍ തീരുമാനിച്ചു. തിരുപ്പട്ടം സ്വീകരിച്ച ശേഷം അദ്ദേഹം സെപ്രിംഗമില്‍ ഇടവക വൈദികനായി ലളിതജീവിതം നയിക്കാന്‍ ആരംഭിച്ചു. പള്ളിയോട് ചേര്‍ന്ന് അദ്ദേഹം ആരംഭിച്ച സന്ന്യാസ സഭയിലേക്ക് അനേകര്‍ ആകര്‍ഷിക്കപ്പെട്ടു. പിന്നീട് ഈ സഭ ഗില്‍ബര്‍ട്ടൈന്‍ സന്ന്യാസ സഭ എന്നറിയപ്പെട്ടു. മധ്യകാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ സ്ഥാപിതമായ ഏക കത്തോലിക്കാ സന്ന്യാസ സഭയാണിത്. നൂറു വയസ്സിലേറെ ജീവിച്ച ശേഷമാണ് ഗില്‍ബര്‍ട്ട് മരണമടഞ്ഞത്.
സെംപ്രിംഗമിലെ വി. ഗില്‍ബര്‍ട്ട്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.