ഇന്നത്തെ വിശുദ്ധ: ജനോവയിലെ വി. കാതറിന്‍
ഇറ്റലിയിലെ ജനോവ എന്ന സ്ഥലത്തെ ഒരു പ്രഭുകുടുംബത്തിലാണ് കാതറിന്‍ പിറന്നത്. 13 ാം വയസ്സില്‍ മഠത്തില്‍ പ്രവേശിക്കാനുള്ള ഒരു ശ്രമം കാതറിന്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. 16 ാം വയസ്സില്‍ ജൂലിയന്‍ എന്ന പ്രഭുവിനെ വിവാഹം ചെയ്തു. അയാള്‍ അവിശ്വസ്തനായ ഭര്‍ത്താവായിരുന്നു. ഒരു ദിവസം അവള്‍ നടത്തിയ കുമ്പസാരം കാതറിന്റെ ജീവിതത്തെ പാടെ മാറ്റി മറിച്ചു. ദൈവസ്‌നേഹത്തിന്റെ ആഴം അവള്‍ അറിഞ്ഞു. മാതൃകാപരമായ ജീവിതം കൊണ്ട് ജൂലിയനെ പോലും അവള്‍ മാനസാന്തരത്തിലേക്ക് നയിച്ചു. അവര്‍ തുടര്‍ന്ന് ജനോവയിലെ ഒരു ആശുപത്രിയില്‍ പാവങ്ങളായ രോഗികളെ സേവിച്ചു. ജൂലിയന്റെ മരണശേഷം കാതറിന്‍ ആ ആശുപത്രിയുടെ മേല്‍നോട്ടം ഏറ്റെടുത്തു. ശുദ്ധീകരണസ്ഥലത്തെ കുറിച്ചുള്ള കാതറിന്റെ രചനകള്‍ പ്രസിദ്ധമാണ്. ആ ത്യാഗപൂര്‍ണമായ ജീവിതം 1510 സെപ്തംബര്‍ 15 ന് അവസാനിച്ചു.
ജനോവയിലെ വി. കാതറിന്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.