ഇന്നത്തെ വിശുദ്ധന്: വി. ആന്തണി സഖറിയാ
മാര്ട്ടിന് ലൂഥര്‍ പ്രൊട്ടസ്റ്റന്റ് വിപ്ലവം ആരംഭിച്ച കാലത്ത് കത്തോലിക്കാ സഭയിലും ഒരു നവോത്ഥാന തരംഗം നടന്നിരുന്നു. സഭയ്ക്ക് അകത്തു നിന്നു കൊണ്ടുള്ള ഈ നവോത്ഥാനത്തിന്റെ ആദ്യത്തെ വക്താക്കളിലൊരാളായിരുന്നു വി. ആന്തണി സഖറിയാ. 18 ാം വയസ്സില്‍ വിധവയായി പോയ ഒരാളായിരുന്നു ആന്തണിയുടെ മാതാവ്. 22 ാം വയസ്സില്‍ ആന്തണി ഡോക്ടറേറ്റ് നേടി. ക്രെമോണയില്‍ പാവങ്ങളുടെ ഇടയില്‍ സേവനം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ സന്യാസജീവിതം ആന്തണിയെ ആകര്‍ഷിച്ചു. 26 ാം വയസ്സില്‍ ആന്തണി വൈദികനായി. അദ്ദേഹം മൂന്ന് സന്ന്യാസ സഭകള്‍ സ്ഥാപിച്ചു. ഒന്ന് പുരുഷന്മാര്ക്ക്, മറ്റൊന്ന് സ്ത്രീകള്‍ക്ക്. മൂന്നാമതൊന്ന് ദമ്പതികള്‍ക്ക്. കത്തോലിക്കാ സമൂഹത്തെ പുനരുദ്ധാരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ന്യാസ സഭകള്‍ അദ്ദേഹം സ്ഥാപിച്ചത്. വി. പൗലോസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അദ്ദേഹം സ്ഥാപിച്ച സഭ ബാര്ണബൈറ്റ്സ് എന്ന് അറിയപ്പെടുന്നു.
വി. ആന്തണി സഖറിയാ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.