ഇന്നത്തെ വിശുദ്ധന്‍: യോര്‍ക്കിലെ വി. വില്യം

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ശക്തമായ ഒരു കുടുംബത്തില്‍ ജനിച്ച വില്യമിന്റെ അമ്മാവന്‍ കിരീടാവകാശിയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് മുന്നില്‍ ഏറെ വെല്ലുവിളികളുണ്ടായിരുന്നു. അതു പോലെ വില്യമിന്റെ ജീവിതത്തിലും. 1140 ല്‍ വില്യം യോര്‍ക്കിലെ ആര്‍ച്ച്ബിഷപ്പായി നാകരണം ചെയ്യപ്പെട്ടു. എന്നാല്‍ കാന്റര്‍ബറിയിലെ ആര്‍ച്ച്ബിഷപ്പ് അദ്ദേഹത്തെ അഭിഷേകം ചെയ്യാന്‍ വിസമ്മതിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ മറ്റൊരു മെത്രാന്‍ അഭിഷേകം ചെയ്തുവെങ്കിലും അതിന് പേപ്പല്‍ അനുമതി ഉണ്ടായിരുന്നില്ല. വൈകാതെ വില്യം സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. അവസാനം 1154 ല്‍ അദ്ദേഹം യോര്‍ക്കിലെ ആര്‍ച്ച്ബിഷപ്പായി സ്ഥാനമേറ്റു. വലിയ സ്വീകരണം അദ്ദേഹത്തിന് ലഭിച്ചു എങ്കിലും രണ്ടു മാസത്തിനകം അദ്ദേഹം വിഷം അകത്തു ചെന്ന് മരണമടഞ്ഞു. എല്ലാ കയ്പു നിറഞ്ഞ അനുഭവങ്ങളിലും വില്യം ആരോടും വിദ്വേഷം സൂക്ഷിച്ചില്ല. മരണാനന്തരം നിരവധി അദ്ഭുതങ്ങള്‍ അദ്ദേഹത്തിന്റെ നാമത്തില്‍ നടന്നു.

യോര്‍ക്കിലെ വി. വില്യം, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles