ഇന്നത്തെ വിശുദ്ധ: വി. വെറോണിക്ക ഗ്വിലിയാനി

July 10 – വി. വെറോണിക്ക ഗ്വിലിയാനി

ഇറ്റലിയിലെ മെര്‍ക്കാറ്റെല്ലിയിലാണ് വെറോണിക്ക ജനിച്ചത്. വെറോണിക്കയുടെ അമ്മ മരണക്കിടക്കിയില്‍ ആയിരിക്കുമ്പോള്‍ തന്റെ അഞ്ച് പുത്രിമാരെ അടുത്ത് വിളിച്ച് ഓരോ മകള്‍ക്കും ഈശോയുടെ അഞ്ച് തിരുമുറിവുകള്‍ ഏല്‍പിച്ചു കൊടുത്തു എന്ന് പറയപ്പെടുന്നു. വെറോണിക്കയ്ക്ക് ലഭിച്ചത് ക്രിസ്തുവിന്റെ ഹൃദയത്തിനടുത്തുള്ള മുറിവാണ്. 17 ാം വയസ്സില്‍ വെറോണിക്ക പൂവര്‍ ക്ലയേഴ്‌സ് മഠത്തില്‍ ചേര്‍ന്നു. 34 ാമത്തെ വയസ്സില്‍ അവള്‍ നോവീസ് മിസ്ട്രസ് ആയി. 37 ാം വയസ്സില്‍ വെറോണിക്കയ്ക്ക് ഈശോയുടെ പഞ്ചക്ഷതങ്ങള്‍ ലഭിച്ചു. എന്നാല്‍ അവളുടെ പഞ്ചക്ഷതങ്ങള്‍ സത്യമാണോ എന്നറിയാന്‍ സഭാധികാരികള്‍ കടുത്ത പരിശോധനകളാണ് നടത്തിയത്. അവളെ നോവീസ് മിസ്ട്രസ് സ്ഥാനത്തു നിന്നു നീക്കി. അവസാനം സത്യം ബോധ്യമായപ്പോള്‍ നോവീസ് മിസ്ട്രസ് സ്ഥാനം അവള്‍ക്ക് വീണ്ടും നല്‍കി. തിരുഹൃദയത്തോടും പരിശുദ്ധ കുര്‍ബാനയോടും വി. വെറോണിക്കയ്ക്ക് ആഴമായ ഭക്തിയുണ്ടായിരുന്നു.

വി. വെറോണിക്ക ഗ്വിലിയാനി, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles