ഇന്നത്തെ വിശുദ്ധന്‍: വി. സ്റ്റീഫന്‍

ക്രൈസ്തവ സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് വിശുദ്ധ സ്‌തേഫാനോസ്. റോമന്‍ കത്തോലിക്ക, ആംഗ്ലിക്കന്‍, ലൂഥറന്‍, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്, പൗരസ്ത്യ ഓര്‍ത്തഡോക്‌സ് എന്നീ ക്രൈസ്തവ സഭകള്‍ ഇദ്ദേഹത്തെ വിശുദ്ധനായി വണങ്ങുന്നു. ബൈബിളിലെ അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ ആറാം അധ്യായത്തില്‍, ആദിമ സഭയില്‍ ജറുസലേം ദേവാലയത്തില്‍ ഡീക്കന്മാരായി സേവനം അനുഷ്ഠിക്കാന്‍ നിയോഗിക്കപ്പെട്ട ഏഴുപേരില്‍ ഒരാളായിരുന്നു ഇദ്ദേഹം. അന്നത്തെ യഹൂദ സമൂഹത്തില്‍ അദ്ദേഹം ക്രിസ്തുവിനു വേണ്ടി പ്രഘോഷണം നടത്തുകയും അനേകം പേരെ ക്രൈസ്തവസഭയിലേക്ക് കൊണ്ടു വരുന്നതില്‍ വിജയിക്കുകയും ചെയ്തു. സിനഗോഗിലെ അംഗങ്ങളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്‌തേഫാനോസിന്റെ പേരില്‍ മതനിന്ദ ആരോപിക്കപ്പെട്ടു(Acts 6:11). ദേവാലയത്തിനും നിയമത്തിനും എതിരെ സംസാരിച്ചു എന്ന ആരോപണങ്ങളെ തുടര്‍ന്ന് വിചാരണ ചെയ്യപ്പെട്ട സ്‌തേഫാനോസ് മരണത്തിനു വിധിക്കപ്പെടുകയും കല്ലേറേറ്റു കൊല്ലപ്പെടുകയും ചെയ്തു.

വി. സ്റ്റീഫന്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles