ഇന്നത്തെ വിശുദ്ധന്‍: വി. പോലിക്കാര്‍പ്പ്

February 23 – വി. പോലിക്കാര്‍പ്പ്

സ്മിര്‍ണായിലെ മെത്രാനായിരുന്ന പോലിക്കാര്‍പ്പ് സുവിശേഷകനായ വി. യോഹന്നാന്റെ ശിഷ്യനായിരുന്നു. ഏഡി രണ്ടാം നൂറ്റാണ്ടിലെ ആദ്യപാദമായിരുന്നു അദ്ദേഹത്തിന്റെ കാലഘട്ടം. പോലിക്കാര്‍പ്പിന്റെ കത്തിടപാടുകള്‍ പ്രസിദ്ധങ്ങളാണ്. അവയിലൂടെയാണ് സഭയുടെ ആദ്യകാലഘട്ടത്തെ കുറിച്ച് പല നിര്‍ണായക വിവരങ്ങളും നമുക്ക് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ 86 ാം വയസ്സില്‍ ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ജീവനോടെ ദഹിപ്പിക്കുവാന്‍ റോമന്‍ അധികാരികള്‍ ഉത്തരവിട്ടു. എന്നാല്‍ അഗ്നി അദ്ദേഹത്തെ ഉപദ്രവിച്ചില്ല. അവസാനം കത്തി കൊണ്ട് കുത്തി അദ്ദേഹത്തെ വധിക്കുകയായിരുന്നു. ഏഡി 155 നായിരുന്നു വി. പോലിക്കാര്‍പ്പിന്റെ പ്രസിദ്ധമായ രക്തസാക്ഷിത്വം.

വി. പോലിക്കാര്‍പ്പ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles