ഇന്നത്തെ വിശുദ്ധന്‍: വാഴ്തപ്പെട്ട പീറ്റര്‍ ഗോണ്‍സാലെസ്
വി. പൗലോസിനുണ്ടായതു പോലെ ഒരു മാനസാന്തരാനുഭവമുണ്ടായ വിശുദ്ധനാണ് പീറ്റര്‍ ഗോണ്‍സാലെസ്. 13 ാം നൂറ്റാണ്ടില്‍ സ്പാനിഷ് നഗരമായ അസ്റ്റോര്‍ഗയിലെ ഒരു കത്തീഡ്രലില്‍ അദ്ദേഹത്തിന്റെ അമ്മാവന്‍ വഴി തരപ്പെടുത്തിയെടുത്ത ഒരു പദവി ഏറ്റെടുക്കാനായി കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന വഴിയില്‍ പീറ്ററിന്റെ കുതിര കാല്‍ തട്ടി വീണു. പീറ്റര്‍ ചെളിയില്‍ വീഴുകയും ജനം ആര്‍ത്തു ചിരിക്കുകയും ചെയ്തു. വലിയ പദവികള്‍ ത്യജിച്ച് അദ്ദേഹം ഒരു ഡോമിനക്കന്‍ വൈദികനായി. ഫര്‍ഡിനാന്‍ഡ് രാജാവിന്റെ കൊട്ടാര ചാപ്ലിനായി അദ്ദേഹം സേവനം ചെയ്തു. ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ നിന്ന് അദ്ദേഹം പട്ടാളക്കാരെ പിന്തിരിപ്പിച്ചു. അന്ത്യകാലത്ത് വടക്കുപടിഞ്ഞാറേ സ്‌പെയിനില്‍ അദ്ദേഹം സുവിശേഷം പ്രസംഗിച്ച് കാലം കഴിച്ചു. 1246 ല്‍ അദ്ദേഹം മരണമടഞ്ഞു.
വാഴ്തപ്പെട്ട പീറ്റര്‍ ഗോണ്‍സാലെസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.