ഇന്നത്തെ വിശുദ്ധന്‍: വി. പീറ്റര്‍ ക്ലാവര്‍

1581-ല്‍ സ്പെയിനിലെ കാറ്റലോണിയയിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ ജനിച്ചത്. ജെസ്യൂട്ട് സഭയില്‍ അംഗമായ വിശുദ്ധന്‍, ടാരഗോണയിലെ തന്റെ പൗരോഹിത്യ പഠനം കഴിഞ്ഞ ഉടനെ പാല്‍മയിലുള്ള മോണ്ടെസിയോണേ കോളേജിലേക്ക് അയക്കപ്പെട്ടു. അവിടെ വെച്ചാണ്   വിശുദ്ധൻ  വിനയാന്വിതനായ ചുമട്ടുകാരനായിരുന്ന അൽഫോൻസെ റോഡ്രിഗസ്  എന്ന വിശുദ്ധ സഹോദരനെ കണ്ട് മുട്ടുന്നത്.അദ്ദേഹമാണ് വിശുദ്ധന്റെ ആത്മാവില്‍ ആഫ്രിക്കയിലെ അടിമകളെ രക്ഷിക്കുവാനുള്ള ആഗ്രഹത്തിന്റെ അഗ്നിജ്വാലകള്‍ ജ്വലിപ്പിച്ചത്. 1610 ഏപ്രിലില്‍ തന്റെ മേലധികാരികളുടെ അനുവാദത്തോട് കൂടി വിശുദ്ധന്‍ ന്യൂ ഗ്രാനഡായിലേക്ക് യാത്ര തിരിച്ചു.പിന്നീട് ഒരിക്കലും അദ്ദേഹം തന്റെ സ്വദേശമായ സ്പെയിനിലേക്ക് തിരികെ വന്നില്ല.

1615 ല്‍ അദ്ദേഹം കാര്‍ട്ടജിനയില്‍ വച്ച് പുരോഹിതനായി അഭിഷിക്തനായി. അക്കാലത്ത് ആഫ്രിക്കയില്‍ നിന്ന് ആയിരക്കണക്കിന് നീഗ്രോകളെ അമേരിക്കയിലേക്ക് അടിമകളായി കൊണ്ടുവന്നിരുന്നു. മൃഗങ്ങളെ കൊണ്ടു പോകുന്നതു പോലെ കഴുത്തില്‍ ചങ്ങലയിട്ടാണ് അവരെ കൊണ്ടുവന്നിരുന്നത്. ക്ലാവര്‍ അവര്‍ക്കിടയിലേക്ക് ദൈവദൂതനെ പോലെ കടന്നു ചെന്നു. അവര്‍ക്ക് ഭക്ഷണവും അപ്പവും മരുന്നും നല്‍കി. മനുഷ്യാന്തസിനെ കുറിച്ചും ദൈവ്‌സനേഹത്തെ കുറിച്ചും അദ്ദേഹം അവര്‍ക്ക് അറിവ് പകര്‍ന്നു.ഏതാണ്ട് മൂന്ന്‍ ലക്ഷത്തോളം പേര്‍ വിശുദ്ധന്റെ കൈകളാല്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയുണ്ടായി.

കറുത്തവര്‍ഗ്ഗക്കാരായ അടിമകള്‍ക്കിടയില്‍ ഇരുപത്തി ഏഴോളം വര്‍ഷക്കാലം സമര്‍പ്പിത സേവനം ചെയ്തതിനു ശേഷം വിശുദ്ധ പീറ്റര്‍ ക്ലാവെര്‍, 1654 സെപ്റ്റംബര്‍ 8-ന് കാര്‍ട്ടാജെനായില്‍ വെച്ച് മരണപ്പെട്ടു. 1888 ജനുവരി 15-ന് ലിയോ പതിമൂന്നാമന്‍ പാപ്പാ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുകയും, നീഗ്രോകളുടെ പ്രത്യേക മധ്യസ്ഥനായി പ്രഖ്യാപിക്കുകയും ചെയ്തു. അടിമകളുടെ പ്രേഷിതനാകുവാന്‍ വിശുദ്ധന് പ്രചോദനം നല്‍കിയ വിനയാന്വിതനായ ചുമട്ടുകാരനായിരുന്ന അല്‍ഫോണ്‍സെ റോഡ്രിഗ്‌സിനേയും ഇതേസമയത്ത് തന്നെ വിശുദ്ധനായി പ്രഖ്യാപിക്കുകയുണ്ടായി.

വി. പീറ്റര്‍ ക്ലാവര്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles