ഇന്നത്തെ വിശുദ്ധര്‍: വി. നിക്കോളസ് ടാവേലിക്കും സുഹൃത്തുക്കളും
വിശുദ്ധ നാട്ടില്‍ വച്ച് രക്തസാക്ഷികളായ വിശുദ്ധരാണ് വി. നിക്കോളസ് ടാവേലിക്കും സുഹൃത്തുക്കളും. നിക്കോളസിനൊപ്പം മറ്റ് 158 ഫ്രാന്‍സിസ്‌കന്‍ സഭാംഗങ്ങളും രക്തസാക്ഷികളായി. ഏഡി 1340 ല്‍ ക്രൊയേഷ്യയിലെ ഒരു ധനിക കുടുംബത്തില്‍ ജനിച്ച നിക്കോളസ് ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു. ബോസ്‌നിയയില്‍ സേവനം ചെയ്യവേ 1384 ല്‍ അദ്ദേഹം വിശുദ്ധ നാട്ടിലേക്ക് പോകാന്‍ തയ്യാറായി. അവിടെ അദ്ദേഹം വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുകയും ക്രിസ്ത്യന്‍ തീര്‍ത്ഥാടകരെ ശുശ്രൂഷിക്കുകുയം അറബി ഭാഷ പഠിക്കുകുയം ചെയ്തു. 1391 ല്‍ നിക്കോളസും, ദേവോദാത്തും നര്‍ബോണിലെ പീറ്ററും കുനിയോയിലെ സ്റ്റീഫനും ചേര്‍ന്ന് മുസ്ലിങ്ങള്‍ക്കിടയില്‍ മതപരിവര്‍ത്തനം നടത്താന്‍ തീരുമാനം എടുത്തു. നവംബര്‍ 11 ന് ജറുസലേമിലെ ഒമാര്‍ മുസ്ലീം പള്ളിയുടെ മുന്നില്‍ ചെന്നു നിന്ന് എല്ലാവരും ക്രിസ്തുവിന്റെ സുവിശേഷം സ്വീകരിക്കണം എന്ന് അവര്‍ പ്രസംഗിച്ചു. അവര്‍ ബന്ധികളാക്കപ്പെടും മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം ശിരച്ഛേദം ചെയ്യപ്പെടുകയും ചെയ്തു.
വി. നിക്കോളസ് ടാവേലിക്കും സുഹൃത്തുക്കളും, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.