ക്രിസ്തുദര്‍ശനങ്ങളാല്‍ പ്രചോദിതയായ വി. മദര്‍ തെരേസ

വി. മദര്‍ തെരേസയ്ക്ക് ലഭിച്ചിരുന്ന ക്രിസ്തുദര്‍ശനങ്ങളുടെ വിവരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രദ്ധയാകര്‍ഷിക്കുന്നു. മദറിന്റെ ആത്മീയ ജീവിതം പലര്‍ക്കും അജ്ഞാതമായിരിക്കെ, മിഷനറീസ് ഓഫ് ചാരിറ്റിയുടെ സഹായസ്ഥാപകനായിരുന്ന ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല, മദര്‍ തെരേസയുമായുള്ള തന്റെ അനുഭവങ്ങള്‍ സാക്ഷ്യപെടുത്തുന്നു.

1997ല്‍ മദര്‍ തെരേസ മരിച്ചതിനുശേഷം, ഉടനെ തന്നെ വിശുദ്ധ നാമകരണത്തിനുള്ള നടപടികള്‍ക്കായി മദറിന്റെ രേഖകള്‍, വസ്തുവകള്‍ എന്നിവയൊക്കെ കൊല്‍ക്കത്തയില്‍ സൂക്ഷിച്ചിരുന്നു. അക്കൂട്ടത്തിലാണ് ക്രിസ്തുദര്‍ശനങ്ങളെ പ്രതിപാദിക്കുന്ന മദറിന്റെ തന്നെ കൈയ്യെഴുത്തു പ്രതിയുള്ളതെന്ന് ഫാ. സെബാസ്റ്റ്യന്‍ പറയുന്നു. കണക്കുകള്‍ പ്രകാരം, 1946 സെപ്റ്റബര്‍ പത്തു മുതല്‍ 1947 ഡിസംബര്‍ മൂന്നു വരെയാണ് മദറിന് ക്രിസ്തുവുമായുള്ള ആശയവിനിമയങ്ങള്‍ നടക്കുന്നത്. അപ്പോള്‍ കൊല്‍ക്കത്തയിലെ സെന്റ്. മേരീസ് സ്‌കൂളിലെ അദ്ധ്യാപകരും, ഐറിഷ്‌ക്രമത്തി ല്‍പ്പെട്ടവരുമായ ലൊറേറ്റോ കന്യാസ്ത്രീകളിലെ ഒരു മിഷനറി മാത്രമായിരുന്നു വി. മദര്‍ തെരേസ. ദര്‍ശനശേഷമാണ് മിഷനറീസ് ഓഫ് ചാരിറ്റി എന്ന പേരില്‍ സ്വന്തമായി ഒരു സഭ സ്ഥാപിക്കാന്‍ മദര്‍ തീരുമാനമെടുക്കുന്നത്. അങ്ങനെ ക്രിസ്തുനിര്‍ദേശ പ്രകാരം, തെരുവീഥികളില്‍ അലയുന്ന പട്ടിണിപ്പാവങ്ങളെയും, രോഗികളെയും, അനാഥ രെയും ശുശ്രൂഷിക്കുന്നതിനായി മദര്‍ തുടര്‍ന്നുളള തന്റെ ജീവിതം മാറ്റി വെച്ചു.

ഒരിക്കല്‍ വി. കുര്‍ബ്ബാനയുടെ സമയത്ത്, യേശു തന്നോട് സംസാരിച്ചതായി മദര്‍ ഇങ്ങനെ എഴുതി, ‘എനിക്ക് ഭാരതീയരായ കന്യാസ്ത്രീകളെ ആവശ്യമുണ്ട്, എന്റെ സ്‌നേഹത്തിന്റെ സാക്ഷിക ളായ മാര്‍ത്തായും മറിയവും, അവര്‍ എന്നോട് ഒന്നായി തീര്‍ന്ന്, അനേകം ഹൃദയങ്ങളിലേക്ക് എന്റെ സ്‌നേഹം എത്തിക്കട്ടെ’. മാനവികതയുടെ നിലങ്ങളില്‍ ഉറച്ച് നിന്നുകൊണ്ടാണ് മദര്‍ പിന്നീട് ക്രിസ്തുവിന്റെ സ്‌നേഹവാഹകയായി തീര്‍ന്നതെന്ന് ഫാ. സെബാസ്റ്റിന്‍ അഭിപ്രായപ്പെടുന്നു. 1949ല്‍ അതികഠിനമായ ശോഷണവും അന്ധതയും മദര്‍ അനുഭവിച്ചിരുന്നതായും രേഖകള്‍ സൂചിപ്പിക്കുന്നു. തന്റെ അയോഗ്യതയും, പാപങ്ങളും മൂലമാണിതെന്ന് ആദ്യകാലങ്ങളില്‍ മദര്‍ വിശ്വസിച്ചു. എന്നാല്‍ കൊല്‍ക്കത്തയിലെ തെരുവുകളും, പട്ടിണികളും, ദുരിതങ്ങളുമാണ് അവ അടയാളപ്പെടുത്തുന്നതെന്ന് തന്റെ ആത്മീയഗുരുവില്‍ നിന്ന് മദര്‍ പിന്നീട് മനസ്സിലാക്കി.

സദാ ഉത്സാഹത്തോടെ നിരന്തരം വേലയില്‍ ഏര്‍പ്പെട്ട മദര്‍ തെരേസ, എണ്‍പത്തേഴ് വയസ്സുള്ളപ്പോള്‍ പോലും തെല്ലും വിശ്രമിച്ചിരുന്നേയില്ല. ഒരിക്കല്‍ മദര്‍ പറഞ്ഞു, ‘ഞാന്‍ മരിച്ച്, ദൈവത്തിന്റെ അടുത്തേക്ക് പോകുമ്പോള്‍, എനിക്ക് അനേകം ഹൃദയങ്ങളെക്കൂടി കൂടെ കൊണ്ടു പോകണം’. സ്വര്‍ഗ്ഗത്തില്‍ ഞാനുറങ്ങില്ല, മറ്റൊരു തരത്തില്‍ എനിക്കവിടെ പ്രവര്‍ത്തിക്കണമെന്നും മദര്‍ പറഞ്ഞിരുന്നതായി ഫാ. സെബാ സ്റ്റ്യന്‍ സാക്ഷ്യപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles