ഇന്നത്തെ വിശുദ്ധ: വി. മരിയ ഗൊരേത്തി

വിശുദ്ധി സംരക്ഷിക്കാന്‍ വേണ്ടി കൗമാരപ്രായത്തില്‍ ബലിയാടായവളാണ് മരിയ ഗൊരേത്തി. രണ്ടര ലക്ഷം പേരാണ് അവളെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വത്തിക്കാനില്‍ തടിച്ചു കൂടിയത്! ഒരു പാവപ്പെട്ട ഇറ്റാലിയന്‍ കര്‍ഷകന്റെ മകളായി ജനിച്ച മരിയക്ക് എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. പന്ത്രണ്ടാം വയസ്സിലാണ് മരിയ ആക്രമിക്കപ്പെട്ടത്. ഒരു കുപ്പായം തുന്നിക്കൊണ്ട് ഇരിക്കുകയായിരുന്ന മരിയയെ ശുദ്ധതയ്‌ക്കെതിരായ പാപം ചെയ്യാന്‍ അലസ്സാന്‍ഡ്രോ നിര്‍ബന്ധിച്ചു. എന്നാല്‍ പാപം ചെയ്യാന്‍ വിസമ്മതിച്ച മരിയ ഇത് നിന്നെ നരകത്തില്‍ എത്തിക്കും എന്ന് അലസ്സാന്‍ഡ്രോയ്ക്ക് മുന്നറിയിപ്പ് നല്‍കി. കോപാകുലനായ അലസ്സാന്‍ഡ്രോ തന്റെ കത്തി വലിച്ചൂരി മരിയയെ പല തവണ കുത്തി. ആശുപത്രിയിലെത്തിയ മരിയ വിശുദ്ധിയുടെ ആള്‍രൂപമായിരുന്നു. തന്റെ ഘാതകനോട് അവള്‍ നിരുപാധികം ക്ഷമിച്ചു. വി. കുര്‍ബാന സ്വീകരിച്ച ശേഷം മരിയ അന്ത്യശ്വാസം വലിച്ചു.

വി. മരിയ ഗൊരേത്തി, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles