ഇന്നത്തെ വിശുദ്ധ: വി. മാര്‍ഗരറ്റ് മേരി അലക്കോക്ക്

October 16 – വി. മാര്‍ഗരറ്റ് മേരി അലക്കോക്ക്
യേശുവിന്റെ തിരുഹൃദയത്തില്‍ ജ്വലിക്കുന്ന ദൈവസ്നേഹം ലോകത്തെ അറിയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട വിശുദ്ധയാണ് മാര്‍ഗരറ്റ് മേരി അലക്കോക്ക്. രോഗങ്ങളും കുടുംബദുഖങ്ങളും അലട്ടിയ ബാല്യകാലമായിരുന്നു മാര്ഗരറ്റിന്റേത്. വിവാഹം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും പിന്നീട് 24 ാമത്തെ വയസ്സില്‍ അവള് വിസിറ്റേഷന്‍ സഭയില്‍ ചേര്‍ന്നു. 1674 ഡിസംബര്‍ 21 ാം തീയതി മാര്‍ഗരറ്റിന് ആദ്യ ദര്‍ശനം ലഭിച്ചു. തന്റെ സ്നേഹം അവളിലൂടെ ലോകം അറിയണം എന്നതാണ് തന്റെ ആഗ്രഹം എന്ന് യേശു അവളോട് വെളിപ്പെടുത്തി. അടുത്ത 13 മാസങ്ങളില്‍ പല തവണ യേശു അവള്‍ക്ക് പ്രത്യക്ഷപ്പെട്ടു. കുറേക്കാലം അവള് വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടു. എന്നാല്‍ ഈശോ സഭാംഗമായ പുതിയ കുമ്പസാരക്കാരന് ക്ലോഡ് ഡി ലാ കൊളംബിയര്‍ അവളുടെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞ് അവളെ പിന്തുണച്ചു . നോവീസ് മിസ്ട്രസായും അസിസന്റ് സുപ്പീരിയറായും സേവനം ചെയ്ത ശേഷം മാര്‍ഗരറ്റ് 43 ാമത്തെ വയസ്സില്‍ മരണമടഞ്ഞു. എനിക്ക് ദൈവത്തെയല്ലാതെ മറ്റൊന്നും ആവശ്യമില്ല. യേശുവിന്റെ തിരുഹൃദയത്തില്‍ എനിക്ക് സ്വയം നഷ്ടപ്പെടണം എന്നായിരുന്നു അവളുടെ അന്ത്യമൊഴി.
വി. മാര്‍ഗരറ്റ് മേരി അലക്കോക്ക് ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.