ഇന്നത്തെ വിശുദ്ധ: വി. മഗ്ദലീന്‍ ഓഫ് കനോസ്സ

April 10 – വി. മഗ്ദലീന്‍ ഓഫ് കനോസ്സ
വടക്കന്‍ ഇറ്റലിയില്‍ 1774 ല്‍ ജനിച്ച മഗ്ദലീന്‍ പതിനഞ്ചാം വയസ്സില്‍ കന്യാസ്ത്രീ ആകാന്‍ തീരുമാനിച്ചു. കര്‍മലീത്ത മിണ്ടാമഠത്തില്‍ ചേര്‍ന്നെങ്കിലും തന്റെ വിളി അതല്ല എന്ന് തിരിച്ചറിഞ്ഞ മഗ്ദലീന്‍ പാവങ്ങളെയും രോഗികളെയും ശുശ്രൂഷിക്കാന്‍ ഇറങ്ങിത്തിരിച്ചു. പാവപ്പെട്ട പെണ്‍കുട്ടികളെ അവള്‍ സ്വന്തം വീട്ടില്‍ പാര്‍പ്പിച്ച് പഠിപ്പിക്കുയും മതപാഠങ്ങള്‍ പകര്‍ന്നു കൊടുക്കുകയും ചെയ്തു. വൈകാതെ കനോസ്സിയന്‍ സിസ്‌റ്റേഴ്‌സ് എന്നും കനോസ്സിയന്‍ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി എന്നും അറിയപ്പെടുന്ന സന്ന്യാസ സഭ സ്ഥാപിതമായി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ആത്മീയാവശ്യങ്ങള്‍ക്കുമാണ് അവര്‍ മുന്‍തൂക്കം നല്‍കിയത്. 1835 ല്‍ വി. മഗ്ദലീന്‍ മരണമടഞ്ഞു. ഏപ്രില്‍ 10 നാണ് വി. മഗ്ദലീന്‍ ഓഫ് കനോസ്സയുടെ തിരുനാള്‍.

വി. മഗ്ദലീന്‍ ഓഫ് കനോസ്സ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles