ദുരുപയോഗം ചെയ്യപ്പെടുന്നവരുടെ മധ്യസ്ഥയായ ലോറയെ കുറിച്ച് കേട്ടിട്ടുണ്ടോ?

ലോറ 1891ൽ ചിലിയിലെ ഒരു പ്രഭു കുടുംബത്തിൽ ജനിച്ചു. ലോറയുടെ പിതാവ് അക്കാലത്തെ ആഭ്യന്തര യുദ്ധസമയത്തെ ഒരു ഭടനായിരുന്നു. യുദ്ധത്തിൽ പിതാവിൻറെ മരണശേഷം ലോറയുടെ അമ്മ രണ്ടു പെൺമക്കളെയും കൂട്ടി അർജൻറീനയിലേക്കു ഒളിച്ചോടി.

മക്കളെ പഠിപ്പിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി അമ്മ അവിടെയുള്ള ഒരു ഹോസ്റ്റലിൽ ജോലി ആരംഭിച്ചു. ഹോസ്റ്റൽ ഉടമയായ മാനുവൽ മോറ എന്ന മനുഷ്യൻ ലോറയുടെ അമ്മയിൽ ആകൃഷ്ടനായി അവളെ കൂടെ കഴിയാൻ നിർബന്ധിച്ചു .മോറ അതിനുള്ള പ്രതിഫലമായി, കുട്ടികളുടെ പഠനത്തിന് ആവശ്യമായ പണവും വാഗ്ദാനം ചെയ്തു.

അങ്ങനെ ലോറ കന്യാസ്ത്രീകളുടെ നേതൃത്വത്തിലുള്ള ബോർഡിംഗ് സ്കൂളിൽ പഠനം ആരംഭിച്ചു. കത്തോലിക്ക വിശ്വാസത്തിൽ ആകൃഷ്ടയായ ലോറ അവളുടെ ആദ്യകുർബാന ദിവസമായ ജൂൺ രണ്ടിന് (1901) ഈശോയ്ക്ക് അവളുടെ ജീവിതം പൂർണമായി സമർപ്പിച്ചു. യേശുവിനോടുള്ള നിഷ്കളങ്കമായ സ്നേഹത്താൽ അവൾ നിറഞ്ഞു.

ക്രിസ്തുമസ് അവധിക്കാലത്ത്, അമ്മയുടെ അടുത്തെത്തിയ ലോറയെ മാനുവൽ കൂടെ ശയിക്കാൻ നിർബന്ധിച്ചു. അവളത് നിരസിച്ചപ്പോൾ മാനുവൽ അവളെ ഉപദ്രവിക്കുകയും സമർപ്പണജീവിതം നയിക്കുവാനുള്ള അവളുടെ ആഗ്രഹത്തെ എതിർക്കുകയും ചെയ്തു. ഉപദ്രവം സഹിക്കാതായപ്പോൾ അവൾ ഓടിപ്പോയി. ഇതിൻറെ ദേഷ്യത്തിൽ മാനുവൽ ലോറയുടെ പഠനാവശ്യങ്ങൾക്ക് നൽകിവന്നിരുന്ന ധനസഹായം നിർത്തലാക്കി.

തർക്കങ്ങൾ അറിയാനിടയായ സ്കൂളിലെ കന്യാസ്ത്രീകൾ ലോറയെ സൗജന്യമായി പഠിപ്പിക്കാൻ തീരുമാനിച്ചു.ലോറയെ ഈ തീരുമാനം സന്തോഷിപ്പിച്ചു എങ്കിലും അവളുടെ അമ്മയുടെ ദുരവസ്ഥയിൽ അവൾ വളരെയേറെ ദുഃഖിച്ചിരുന്നു. അമ്മയെ മാനുവലിൽ നിന്ന് വിടുവിക്കുവാൻ അവൾ നിരന്തരം പ്രാർത്ഥിച്ചിരുന്നു. തൻറെ അമ്മയെ മോചിപ്പിച്ചാൽ തൻറെ ജീവിതം ഈശോയ്ക്ക് സമർപ്പിക്കാമെന്ന് അവൾ വാക്കു നൽകി.

ലോറ കുമ്പസാരക്കാരൻ വൈദികനോട് സലേഷ്യൻ സഭയിൽ അംഗമാകാൻ ഉള്ള ആഗ്രഹം പ്രകടിപ്പിച്ചു .തൽഫലമായി വൈദികൻ അവളുടെ ആഗ്രഹം അംഗീകരിച്ചു .1901 ഡിസംബർ 8 ന് സൊഡാലിറ്റി ഓഫ് ചിൽഡ്രൻ ഓഫ് മേരി എന്ന സംഘടനയിൽ ലോറ അംഗമായി.

1904 ജനുവരി 14ന് മാനുവലിൻറെ ക്രൂര മർദ്ദനങ്ങൾക്ക് ഇരയായ ലോറയുടെ ആരോഗ്യം വഷളായി .എട്ടു ദിവസങ്ങൾക്ക് ശേഷം അവൾ നിത്യസമ്മാനം പുൽകി. മരണശേഷം, അമ്മ മാനുവലിനെ വിട്ടുപിരിഞ്ഞു കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചുവന്നു. ദുരുപയോഗിക്കപെടുന്നവരുടെ മധ്യസ്ഥയായി ലോറ വണങ്ങപ്പെടുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles