ഇന്നത്തെ വിശുദ്ധന്‍: വി. ലെയോപോള്‍ഡ് മാന്‍ഡിക്
ക്രൊയേഷ്യക്കാരനായ ലെയോപോള്‍ഡ് കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്നെങ്കിലും ദീര്‍ഘകാലം അദ്ദേഹത്തെ രോഗങ്ങള്‍ അലട്ടി. എങ്കിലും അദ്ദേഹം പുരോഹിതനായി. ഉറക്കെ സംസാരിക്കാനുള്ള കഴിവ് അദ്ദേഹത്തിനില്ലായിരുന്നു. കടുത്ത സന്ധിവാതം, ദുര്‍ബലമായ കാഴ്ചശക്തി, ഉദരരോഗം എന്നിവയാല്‍ അദ്ദേഹം ഏറെ നാള്‍ കഷ്ടപ്പെട്ടു. ദിവസേന 13 – 15 മണിക്കൂറുകള്‍ അദ്ദേഹം കുമ്പസാരക്കൂട്ടില്‍ ചെലവഴിച്ചിരുന്നു. നിരവധി മെത്രാന്മാര്‍ അദ്ദേഹത്തിന്റെ ഉപദേശം തേടാന്‍ എത്തുമായിരുന്നു. റോമന്‍ കത്തോലിക്കാ സഭയും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളും തമ്മിലുള്ള ഐക്യം അദ്ദേഹത്തിന്റെ ഒരു സ്വപ്‌നമായിരുന്നു. തന്റെ ജീവിതകാലത്തില്‍ ഏറെയും അദ്ദേഹം ചെലവഴിച്ചത് പാദുവായിരുന്നു. 1942 ജൂലൈ 30 ന് അദ്ദേഹം മരണമടഞ്ഞു.
വി. ലെയോപോള്‍ഡ് മാന്‍ഡിക്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.