ഇന്നത്തെ വിശുദ്ധന്‍: വി. ലോറന്‍സ് ഓഫ് ബ്രിന്‍ഡിസി
അനേകം ഭാഷകള്‍ സംസാരിക്കാന്‍ കഴിവുണ്ടായിരുന്ന പ്രതിഭയായിരുന്നു ലോറന്‍സ് ബ്രിന്‍ഡിസി. ഇറ്റാലിയനു പുറമേ ലാറ്റിന്‍, ഹീബ്രൂ, ജര്‍മന്‍, ബോഹീമിയന്‍, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകള്‍ അദ്ദേഹം സംസാരിക്കുമായിരുന്നു. 1559 ജൂലൈ 22 ന് ജനിച്ച അദ്ദേഹം മരിച്ചത് തന്റെ 60 ാം പിറന്നാല്‍ ദിവസമായിരുന്നു. പതിനാറാം വയസ്സില്‍ അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്നു. 23 ാം വയസ്സില്‍ വൈദികനായി. പല ഭാഷകളിലുള്ള പ്രാവീണ്യം അദ്ദേഹത്തെ ബൈബിള്‍ മൂല ഭാഷയില്‍ നിന്ന് പഠിക്കാന്‍ സഹായിച്ചു. പാവങ്ങളോടുള്ള കരുണ അദ്ദേഹത്തെ പണ്ഡിതര്‍ക്കിടയില്‍ വേറിട്ടു നിര്‍ത്തി. 31 ാം വയസ്സില്‍ അദ്ദേഹം കപ്പുച്ചിന്‍ ടസ്‌കനി പ്രോവിന്‍സിന്റെ മേജര്‍ സുപ്പീരിയറായി. 1602 ല്‍ അദ്ദേഹം കപ്പുച്ചിന്‍ സഭയുടെ മിനിസ്റ്റര്‍ ജനറലായി. വിവിധ രാജ്യങ്ങളിലേക്ക് അദ്ദേഹത്തെ സമാധാന സ്ഥാപകനായി വത്തിക്കാന്‍ അയച്ചു.
വി. ലോറന്‍സേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.