ഇന്നത്തെ വിശുദ്ധ: വി. കത്തേരി തെകാക്വിത
ഇന്നത്തെ ന്യൂ യോര്‍ക്ക് നഗരത്തിന്റെ പുരാതന രൂപമായ ഓസര്‍നെനോണിലെ മോഹാക്ക് ഗ്രാമത്തിലാണ് കത്തേരി ജനിച്ചത്. വസൂരി പിടിപെട്ട് അവളുടെ കുടുംബത്തിലെ എല്ലാവരും മരണപ്പെട്ടപ്പോള്‍ കത്തേരിയുടെ മുഖത്ത് വസൂരിക്കലകള്‍ അവശേഷിച്ചു. പത്തൊന്‍പതാം വയസ്സില്‍ അവള്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. വി. കത്രീനയോടുള്ള ബഹുമാനാര്‍ത്ഥം കത്തേരി എന്ന പേരും സ്വീകരിച്ചു. ഈശോ സഭക്കാരുടെ സംരക്ഷണത്തില്‍ നിത്യകന്യകാ വ്രതം എടുത്ത് ജീവിച്ച കത്തേരി 24 ാമത്തെ വയസ്സില്‍ മരണമടഞ്ഞു. മരച്ചയുടനെ അവളുടെ മുഖത്തെ വസൂരിക്കലകള്‍ മാഞ്ഞുപോകുകയും അവളുടെ മുഖം ദൈവികതേജസ്സോടെ പ്രശോഭിക്കുകയും ചെയ്തു എന്ന് ദക്‌സാക്ഷികള്‍ പറയുന്നു.
വി. കത്തേരി തെകാക്വിത, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.