ഇന്നത്തെ വിശുദ്ധന്‍: വി. ജോണ്‍ ഫ്രാന്‍സിസ് റെജിസ്

സമ്പന്നകുടുംബത്തില്‍ ജനിച്ച ജോണ്‍ ഫ്രാന്‍സിസ് ഈശോ സഭക്കാരായ അധ്യാപകരുടെ രീതികളില്‍ ആകര്‍ഷിക്കപ്പെട്ട് ഈശോ സഭയില്‍ ചേരാന്‍ ആഗ്രഹിച്ചു. 18 ാം വയസ്സില്‍ അദ്ദേഹം ഈശോ സഭയില്‍ അംഗമായി. തന്റെ ആരോഗ്യം പോലും മറന്ന് അദ്ദേഹം പഠനത്തിലും പ്രാര്‍ത്ഥനയ്ക്കും ഏറെ നേരം ചെലവഴിച്ചു. പൗരോഹിത്യം സ്വീകരിച്ച ശേഷം അദ്ദേഹം ഫ്രാന്‍സിലെ പല പട്ടണങ്ങളിലും പ്രേഷിത വേല ചെയ്തു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ എല്ലാത്തരം ആളുകളെയും ആകര്‍ഷിച്ചു. പ്രഭാതങ്ങളില്‍ അദ്ദേഹം ഏറെ നേരം കുമ്പസാരക്കൂട്ടില്‍ ചെലവഴിക്കുകയും ഉച്ചയ്ക്കു ശേഷം ജയിലുകളും ആശുപത്രികളും സന്ദര്‍ശിക്കുകയും ചെയ്തു. അദ്ദേഹം അനേകം പേരെ മാനസാന്തരത്തിലേക്ക് നയിച്ചു. ജീവിച്ചിരുക്കുമ്പോള്‍ തന്നെ വിശുദ്ധന്‍ എന്ന നിലയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നു. 1640 ഡിസംബര്‍ 31 ാം തീയതി ഏറെ നേരം അദ്ദേഹം ക്രൂശിതരൂപത്തില്‍ നിന്ന് കണ്ണുകള്‍ പിന്‍വലിക്കാതെ നിലകൊള്ളുകയും ആ വൈകുന്നേരം അന്ത്യശ്വാസം വലിക്കുകയും ചെയ്തു. അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യവാക്കുകള്‍.

വി. ജോണ്‍ ഫ്രാന്‍സിസ് റെജിസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles