ഇന്നത്തെ വിശുദ്ധന്‍: വി. ജോണ്‍ യൂഡെസ്
രണ്ട് സന്ന്യാസ സമൂഹങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ജോണ്‍ യൂഡെസ് തിരുഹൃദയ ഭക്തിയുടെയും വിമലഹൃദയഭക്തിയുടെയും വലിയ പ്രചാരകന്‍ ആയിരുന്നു. ഓറട്ടോറിയന്‍ സമൂഹത്തില്‍ ചേര്‍ന്ന് 24 ാമത്തെ വയസ്സില്‍ പുരോഹിതനായ ജോണ്‍ 1627 – 1631 കാലഘട്ടത്തിലെ പകര്‍ച്ചവ്യാധിയുടെ കാലത്ത് രോഗികളെ സ്വയം മറന്ന് ശുശ്രൂഷിച്ചു. 32 ാം വയസ്സില്‍ അദ്ദേഹം ഒരു പാരിഷ് മിഷണറിയായി. മികച്ച വാഗ്മിയായിരുന്ന ജോണ്‍ പ്രശസ്തിയാര്‍ജിച്ചു. പുരോഹിതരെ ഒരുക്കിയെടുക്കാന്‍ സെമിനാരികള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഈ ലക്ഷ്യത്തിനായി അദ്ദേഹം സഭ വിട്ടു. തുടര്‍ന്ന് അദ്ദേഹം ഒരു പുതിയ സമൂഹം സ്ഥാപിച്ചു. പില്‍ക്കാലത്ത് ഇത് യൂഡിസ്റ്റ്‌സ് എന്നറിയപ്പെട്ടു. കുറച്ചു കാലത്തിന് ശേഷം സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് ദ റെഫ്യൂജ് എന്നൊരു സമൂഹവും അദ്ദേഹം സ്ഥാപിച്ചു.
വി. ജോണ്‍ യൂഡെസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.