ഇന്നത്തെ വിശുദ്ധന്‍: വി. യാക്കോബ് ശ്ലീഹ
സുവിശേഷകനായ യോഹന്നാന്റെ സഹോദരനായ വി. യാക്കോബ് ശ്ലീഹയുടെ തിരുനാളാണ് ഇന്ന്. സെബദീപുത്രന്മാരായ യാക്കോബിനെയും യോഹന്നാനെയും അവര്‍ പിതാവിനോടൊപ്പം ഗലീലി തടാകത്തിനരികില്‍ നില്‍ക്കുന്വോഴാണ് യേശു വിളിച്ചത്. യേശുവിന്റെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളില്‍, രൂപാന്തരീക സമയത്തും ജായ്‌റസിന്റെ മകളെ ഉയിര്‍പ്പിച്ചപ്പോഴും ഗത്സമെനിയില്‍ രക്തം വിയര്‍ത്തപ്പോഴും ഒപ്പമുണ്ടാകാന്‍ ഭാഗ്യം ലഭിച്ച അപ്പോസ്തലനാണ് യാക്കോബ് ശ്ലീഹ. വലിയ യാക്കോബ് എന്നും ഈ വിശുദ്ധന്‍ അറിയപ്പെടുന്നു. രക്തസാക്ഷിയായി തീര്‍ന്ന ആദ്യത്തെ അപ്പോസ്തലനും വി. യാക്കോബ് ആണ്. ഹെറോദേസ് രാജാവിന്റെ കല്പനപ്രകാരം അദ്ദേഹം വാളിന് ഇരയാക്കപ്പെടുകയായിരുന്നു.
വി. യാക്കോബ് ശ്ലീഹായേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.