ഇന്നത്തെ വിശുദ്ധ: വി. ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി
November 13 – വി. ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി
വിശുദ്ധപദവിയിലേക്ക് ആദ്യമായി ഉയര്‍ത്തപ്പെടുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് പൗരനാണ് ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി. താന്‍ വിദ്യാഭ്യാസം നേടി സന്ന്യാസ സഭ പ്രവേശനം നിഷേധിച്ചപ്പോള്‍ ഇറ്റലിയിലെ കൊടാഞ്ഞോയിലെ ഹൗസ് ഓഫ് പ്രൊവിഡന്‍സ് അനാഥാലയത്തില്‍ ഫ്രാന്‍സെസ് ഉപവി പ്രവര്‍ത്തനം ആരംഭിച്ചു. 1877 ല്‍ അവര്‍ വ്രതങ്ങളെടുത്ത് സന്ന്യാസ വസ്ത്രം സ്വീകരിച്ചു. 1880 ല്‍ മെത്രാന്‍ ഈ അനാഥാലയം അടച്ചുപൂട്ടിയപ്പോള്‍ അദ്ദേഹം ഫ്രാന്‍സെസിനെ മിഷണറി സിസ്റ്റേഴ്‌സ് ഓഫ് സേക്രഡ് ഹാര്‍ട്ടിന്റെ മഠാധിപയായി നിയമിച്ചു. ചൈനയില്‍ മിഷണറിയായി പോകണം എന്നായിരുന്നു അവളുടെ ചിരകാലാഭിലാഷം എങ്കിലും ലിയോ പതിമൂന്നാമന്‍ പാപ്പായുടെ ആവശ്യപ്രകാരം ഫ്രാന്‍സെസ് ന്യൂ യോര്‍ക്കിലെത്തി. അവിടെ വളരെയേറെ പ്രയാസങ്ങള്‍ സഹിച്ച് ഒരു അനാഥലയം ആരംഭിച്ചു. 35 വര്‍ഷം കൊണ്ട് പാവങ്ങളെ ശുശ്രൂഷിക്കുന്ന 67 ഭവനങ്ങള്‍ ഫ്രാന്‍സെസ് സ്ഥാപിച്ചു. 1917 ല്‍ മലേറിയ ബാധിച്ച് ഫ്രാന്‍സെസ് മരണമടഞ്ഞു.
വി. ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.